Dileep- Kavya Madhavan: ‘കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്’; കെപിഎസി ലളിതയുടെ പഴയ അഭിമുഖം വീണ്ടും വൈറലാവുന്നു

Dileep Kavya Madhavan KPAC Lalitha: ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെപ്പറ്റി കെപിഎസി ലളിത തുറന്നുപറയുന്ന പഴയ ഇൻ്റർവ്യൂ വീണ്ടും വൈറലാവുന്നു. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ കെപിഎസി ലളിത നൽകിയ അഭിമുഖമാണ് വീണ്ടും പ്രചരിക്കുന്നത്.

Dileep- Kavya Madhavan: കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്; കെപിഎസി ലളിതയുടെ പഴയ അഭിമുഖം വീണ്ടും വൈറലാവുന്നു

ദിലീപ് - കാവ്യ മാധവൻ

Published: 

03 Jan 2025 16:51 PM

ദിലീപ് – കാവ്യമാധവൻ വിവാഹം വളരെ ചർച്ചയായതാണ്. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ച ഇരുവരും ആദ്യ വിവാഹത്തിൽ നിന്ന് മോചനം നേടിയാണ് ഒന്നിച്ചത്. ദിലീപ് മഞ്ജു വാര്യരുമായുള്ള ബന്ധം ഒഴിഞ്ഞപ്പോൾ കാവ്യ മാധവൻ നിശാൽ ചന്ദ്രയുമായുള്ള വിവാഹബന്ധത്തിൽ നിന്നാണ് പിന്മാറിയത്. പിന്നാലെ ദിലീപും കാവ്യയും വിവാഹം കഴിയ്ക്കുകയും ചെയ്തു. ദിലീപിൻ്റെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയായ കെപിഎസി ലളിത ഇരുവരുടെയും ബന്ധത്തെപ്പറ്റി അന്ന് ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. ആ വിഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്.

കാവ്യാ മാധവനും നിശാൽ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനം നടന്ന്, കാവ്യ – ദിലീപ് വിവാഹം നടന്നതിന് പിന്നാലെയാണ് കെപിഎസി ലളിത ഈ അഭിമുഖം നൽകിയത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെപിഎസി ലളിത. അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് താൻ ചോദിച്ചിട്ടില്ലെന്നും ദിലീപ് അതേപ്പറ്റി തന്നോട് പറഞ്ഞിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. എന്നാൽ, കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്. കാവ്യയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന കാര്യം പറഞ്ഞിട്ടില്ല. കാവ്യ ഒരു പൊട്ടിയാണെന്ന് ദിലീപ് പറയുമ്പോൾ താൻ ചിരിക്കുമായിരുന്നു എന്നും കെപിഎസി ലളിത അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read : Rekhachithram: 40 കൊല്ലം പഴയ കേസ് അന്വേഷിക്കാൻ ആസിഫ് അലി, രേഖാചിത്രം എത്തുന്നു

പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച കാവ്യ മാധവൻ പിന്നീട് ഏറെക്കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ലാൽ ജോസിൻ്റെ സംവിധാനത്തിൽ 1999ൽ റിലീസായ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി നായികാവേഷം ചെയ്തത്. രാധ എന്ന കഥാപാത്രമായി കാവ്യ എത്തിയപ്പോൾ ദിലീപ് ആയിരുന്നു ഈ കഥാപാത്രത്തിൻ്റെ നായകൻ. മുകുന്ദൻ എന്നായിരുന്നു ദിലീപിൻ്റെ പേര്.

പിന്നീട് ഡാർലിങ് ഡാർലിങ്, തെങ്കാശിപ്പട്ടണം, രാക്ഷസരാജാവ്, ദോസ്ത്, മീശമാധവൻ, തിളക്കം, സദാനന്ദൻ്റെ സമയം, റൺവേ, കൊച്ചിരാജാവ്, ചക്കരമുത്ത്, ലയൺ, ഇൻസ്പെക്ടർ ഗരുഡ്, പാപ്പി അപ്പച്ച, ചൈന ടൗൺ, വെള്ളരിപ്രാവിൻ്റെ ചങ്ങാതി, ക്രിസ്ത്യൻ ബ്രദേഴ്സ്, പിന്നെയും തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ഇവ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമായിരുന്നു. പിന്നെയും എന്ന സിനിമ അടൂർ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്.

2009 ഫെബ്രുവരി 9നാണ് കാവ്യ മാധവനും നിശാൽ ചന്ദ്രയും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ കുവൈറ്റിലേക്ക് താമസം മാറി. അക്കൊല്ലം ജൂണിൽ നാട്ടിലേക്ക് തിരികെയെത്തിയ കാവ്യ ജൂലായ് 24ന് വിവാഹമോചനക്കേസ് നൽകി. 2011 മെയ് 25ന് ഇരുവരും കോടതിയ്ക്ക് മുന്നിൽ ഹാജരായി വിവാഹമോചനത്തിന് തയ്യാറാണെന്നറിയിച്ചു. മെയ് 30ന് കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. 2016 നവംബർ 25ന് കാവ്യ മാധവൻ – ദിലീപ് വിവാഹം നടന്നു. കൊച്ചി വേദാന്ത ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. 2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മിയെന്ന മകൾ ജനിച്ചത്.

Related Stories
Mala Parvathy: ‘സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു’; പരാതിയുമായി നടി മാല പാർവതി
Secret Agent: ‘ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി’; ദിയക്ക് മറുപടിയുമായി സീക്രട്ട് ഏജന്റും സ്നേഹയും
WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവള്‍ക്കൊപ്പമെന്ന് കുറിപ്പ്; കൂടുതല്‍ പേര്‍ കുടുങ്ങും
Jakes Bejoy: ദക്ഷിണേന്ത്യ കടന്ന് ഇപ്പോൾ ബോളിവുഡിൽ; ‘ദേവ’യിലൂടെ ഹിന്ദിയിലും ഹിറ്റായി ജേക്സ് ബിജോയ്
I Am Kathalan OTT : ഐ ആം കാതലൻ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് മനോരമ മാക്സ്
Boby Chemmanur: ‘ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-