Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Shah Rukh Khan's wife Gauri Khan AI Photo: ചിത്രത്തിന്റെ വാസ്തവം അന്വേഷിക്കുകയാണ് മിക്കവരും. ഇതോടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിന്‍റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് ഷാരൂഖ് ഖാനും നിര്‍മാതാവായ ഭാര്യ ഗൗരി ഖാനും. ഇരുവരും തമ്മിലുള്ള മനോഹര നിമിഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം വൈറലായത്. ഇതോടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ വാസ്തവം അന്വേഷിക്കുകയാണ് മിക്കവരും. ഇതോടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിന്‍റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
View this post on Instagram
ഷാരൂഖ് ഗൗരി വിവാഹം
ദീർഖനാളത്തെ പ്രണയത്തിനൊടുവിലാണ് നടൻ ഷാരൂഖും ഗൗരിയും1991 ഒക്ടോബര്‍ 25ന് വിവാഹിതരാകുന്നത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും പരമ്പരാഗത ഹിന്ദു രീതിയിലാണ് ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചത്. ഇതിനു പിന്നാലെ മുസ്ലീം രീതിയിലും വിവാഹം നടന്നിരുന്നു. ആര്യന്‍, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
ഹിന്ദു, മുസ്‌ലിം, രജിസ്റ്റർ വിവാഹം എന്നിങ്ങനെ ഒരു ദിവസം തന്നെ മൂന്ന് വിവാഹ ചടങ്ങാണ് ഷാരൂഖ് -ഗൗരി വിവാഹ ദിനത്തിൽ നടന്നതെന്നാണ് വിവാഹ വാർഷിക ദിനത്തിൽ സുഹൃത്തും എഴുത്തുകാരനും നടനുമായ വിവേക് വസ്വാനി പറഞ്ഞത് . സിദ്ധാർത്ഥ് കണ്ണനെന്ന യൂട്യൂബ് ചാനലിലാണ് ഓർമകൾ പങ്കുവെച്ചത്. വിവാഹസമയത്ത് ഷാരൂഖ് തന്റെ മാതാപിതാക്കളുടെ വീട്ടിൽ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് വിവേക് പറഞ്ഞു. അതിനാൽ വിവാഹ സമ്മാനമായി, നവദമ്പതികൾക്ക് മുംബൈയിലെ ഒരു ഹോട്ടലിൽ അഞ്ച് ദിവസത്തെ താമസം സമ്മാനിച്ചു, അതിനുശേഷം അവർ സിനിമാ നിർമാതാവ് അസീസ് മിർസയുടെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറിയെന്നും വിവേക് ഓർമിച്ചു.
View this post on Instagram
കുടുംബജീവിതം
ഹിന്ദു മുസ്ലീം വിശ്വാസങ്ങളെ മാനിച്ചാണ് ഇരുവരുടെയും കുടുംബജീവിതം. ഇതാണ് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ഇരുവരും പറയുന്നത്. രിക്കലും മതം മാറില്ലെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന വ്യവസ്ഥയെന്ന് കോഫി വിത് കരണിന്‍റെ 2005ലെ എപിസോഡില്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ദീപാവലിയും ഈദും ഒരേ പോലെയാണ് ആഘോഷിക്കാറുള്ളതെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമ്പോള്‍ ഈദ് ആഘോഷങ്ങള്‍ക്ക് ഷാരൂഖ് മുന്‍കൈയെടുക്കുമെന്നും ഗൗരി അന്ന് വിശദീകരിച്ചിരുന്നു. പരസ്പര ബഹുമാനമാണ് വേണ്ടതെന്നും ആ ബഹുമാനം വിശ്വാസങ്ങളിലും പുലര്‍ത്താറുണ്ടെന്നും ഗൗരി വ്യക്തമാക്കി.