Ramarajan and Nalini: ജാതകത്തിലെ പ്രശ്‌നം കാരണം വേര്‍പിരിഞ്ഞു! 25 വർഷങ്ങൾക്ക് ശേഷം നളിനിയും ഭർത്താവും വീണ്ടും ഒന്നിക്കുന്നുവോ? വെളിപ്പെടുത്തി രാമരാജൻ
Ramarajan Refutes Reunion Rumors with Nalini: നളിനിയും താനും ഒന്നിച്ചു എന്നതിൽ യാതൊരു സത്യവുമില്ലെന്നും ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യം സത്യമാണെന്ന് കരുതി സംസാരിക്കുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് സിനിമാപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു രാമരാജൻ. എൺപതുകളിൽ കോളിവുഡിലെ മുൻനിര നടനായി തിളങ്ങി നിൽക്കാൻ നടന സാധിച്ചിരുന്നു. എന്നാൽ പിന്നീട് പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. തന്റെ കരിയറിലെ ഏറ്റവും ഏറ്റവും ഉന്നതിയിലായിരുന്ന സമയത്താണ് രാമരാജൻ നടി നളിനിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ദാമ്പത്യജീവിതത്തിന് ചെറിയ ആയൂസ് മാത്രമേയുണ്ടായിരുന്നുള്ളു. ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു.
എന്നാൽ ഇരുവരും വേർപിരിയാൻ കാരണം ജാതകത്തിലെ പ്രശ്‌നമാണ്. ഇതിനെ കുറിച്ച് നളിനി തന്നെ തുറന്ന് പറഞ്ഞിരുന്നു. വിവാഹശേഷം കുഞ്ഞ് പിറക്കുന്നത് അച്ഛന് നല്ലതല്ലെന്ന് പല ജോത്സ്യന്മാരും പറഞ്ഞു. കുഞ്ഞ് വളരുന്തോറും അച്ഛന്റെ ജീവിതം തകരും. ജാതകത്തിൽ തങ്ങൾക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. അതാണ് രാമരാജനുമായി വേർപിരിയാനുണ്ടായ കാരണമെന്നാണ നടി പറഞ്ഞത്.
Also Read:ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
എന്നാൽ ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.കുട്ടികൾക്കുവേണ്ടി ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. ഇതിനു പിന്നാലെ ഇതേക്കുറിച്ച് രാമരാജൻ തന്നെ വിശദീകരണവുമായി രംഗത്ത് എത്തി. എന്തിനാണ് ആളുകൾ നടക്കാത്ത രു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് നടൻ പറയുന്നത്.നളിനിയും താനും ഒന്നിച്ചു എന്നതിൽ യാതൊരു സത്യവുമില്ലെന്നും ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യം സത്യമാണെന്ന് കരുതി സംസാരിക്കുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ വേർപിരിഞ്ഞിട്ട് 25 വർഷമായി. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ശീലമായി. ഇത്തരം കിംവദന്തികൾ ഞങ്ങളെ രണ്ടുപേരെയും ദുഃഖിപ്പിക്കുന്നു. ഈ കിംവദന്തി കാരണം നമ്മുടെ കുട്ടികളും മാനസിക ക്ലേശം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്ന ആളുകൾ ഇതൊന്നു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.