ID Movie : ധ്യാൻ ശ്രീനിവാസൻ്റെ ഈ വർഷത്തെ ആദ്യ റിലീസ്; ഐഡി ജനുവരി മൂന്നിന് തിയറ്ററുകളിൽ

ഐഡി'. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത്.

ID Movie : ധ്യാൻ ശ്രീനിവാസൻ്റെ ഈ വർഷത്തെ ആദ്യ റിലീസ്; ഐഡി ജനുവരി മൂന്നിന് തിയറ്ററുകളിൽ

Id Fake

Published: 

01 Jan 2025 20:43 PM

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രം ഐഡി ജനുവരി മൂന്ന് തിയറ്ററുകളിൽ എത്തും. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ ശിവവിലാസമാണ്. സംവിധായകൻ തന്നെ ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ‘ഐഡി’. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത്.

ഇരുവർക്കും പുറമെ ഇന്ദ്രൻസ്, ഷാലു റഹീം കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, ബോബൻ സാമുവൽ, ഭഗത് മാനുവൽ,  പ്രമോദ് വെളിയനാട്,  മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ഉല്ലാസ് പന്തളം, സ്മിനു സിജോ, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ALSO READ : Alappuzha Gymkhana Movie : ഇവിടെ ഇടിക്കൊപ്പം കോമഡിയുമുണ്ട്; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമയുടെ അണിയറ പ്രവർത്തകർ

ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം: ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംങ്: അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് : ഹരീഷ് മോഹൻ, ഡിസ്‌ട്രിബ്യൂഷൻ: തന്ത്ര മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോൾ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Related Stories
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ