5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

11:11 Movie: ധ്യാൻ ശ്രീനിവാസൻ്റെ ത്രീഡി ചിത്രം; 11:11ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

11:11 Movie Updates: "ദി സ്പിരിച്ച്വൽ ഗൈഡൻസ് " എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാൻ്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയനാണ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പോസ്റ്റർ പുറത്തിറക്കിയത്.

11:11 Movie: ധ്യാൻ ശ്രീനിവാസൻ്റെ ത്രീഡി ചിത്രം; 11:11ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
11:11 Movie First Look Poster.
neethu-vijayan
Neethu Vijayan | Published: 13 Jul 2024 20:48 PM

ധ്യാൻ ശ്രീനിവാസൻ (Dhyan sreenivasan) നായകനാകുന്ന ത്രീഡി ചിത്രം (3D malayalam movie) 11:11 ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ (First look poster) പുറത്തിറങ്ങി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയനാണ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ വെച്ച് പോസ്റ്റർ പുറത്തിറക്കിയത്. അതേ സമയത്തു തന്നെ ചിത്രത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയ പേജുകളിലൂടെയും ലോഞ്ച് ചെയ്തു. ലോകസിനിമയിൽ തന്നെ ഇത്തരത്തിലൊന്ന് ആദ്യമായാണ് പോസ്റ്റർ പുറത്തിറക്കുന്നത്.

“ദി സ്പിരിച്ച്വൽ ഗൈഡൻസ് ” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാൻ്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്. ധ്യാനിനു പുറമെ ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സാജു നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാർ, സജി എസ് മംഗലത്ത്, മാസ്റ്റർ ആദി സജി സുരേന്ദ്രൻ, അഖിൽ സജി, ബിച്ചാൾ മുഹമ്മദ്, ബിനുദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിൾ, ധന്യ മേരി വർഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടൻ, രശ്മി അനിൽ, പ്രതിഭാ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ALSO READ: കോടികൾ വാരി ‘കൽക്കി 2898 എഡി’; നേട്ടം പതിനഞ്ച് ദിവസംകൊണ്ട്, ബോക്സ് ഓഫീസിൽ 1400 കടന്നു

പത്രസമ്മേളനത്തിൽ ജി എസ് വിജയനു പുറമെ ചിത്രത്തിൻ്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാർ, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകൻ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോൻ കെ പൈലി, ജയപ്രകാശ് സി ഓ, പിആർഓ അജയ് തുണ്ടത്തിൽ എന്നിവരും പങ്കെടുത്തു.

ചിത്രത്തിൻ്റെ ബാനർ – വൺ ലെവൻ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി എസ് മംഗലത്ത്, ഛായാഗ്രഹണം – പ്രിജിത്ത് എസ്ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, എഡിറ്റിംഗ് – സോബിൻ കെ സോമൻ, ത്രീഡി സ്റ്റീരിയോഗ്രാഫി -ജീമോൻ കെ പൈലി, ജയപ്രകാശ് സി ഓ, പ്രൊഡക്ഷൻ കൺട്രോളർ -നിജിൽ ദിവാകർ, ബാക്ക് ഗ്രൗണ്ട് സ്കോർ – രഞ്ജിത്ത് മേലേപ്പാട്ട്, എസ്എഫ്എക്സ് – അരുൺ വർമ്മ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബിച്ചാൾ മുഹമ്മദ്, അനീസ് ബഷീർ, കൺസെപ്റ്റ് ആർട്ട്- ആർകെ, സംഗീതം – അനന്തു, സിനാരിയോ – മിഥുൻ മോഹൻദാസ്, നിധിൻ നടുപ്പറമ്പൻ, വി എഫ് എക്സ് -മൂവിലാൻ്റ്, ഡിഐ- ചിത്രാഞ്ജലി, പ്രൊഡക്ഷൻ മാനേജർ -സജി മെറിലാൻ്റ്, കല- സജി, ചമയം – സന്തോഷ് വെൺപകൽ, കൃഷ്ണൻ പെരുമ്പാവൂർ, കോസ്റ്റ്യും – ജതിൻ പി മാത്യു, കോറിയോഗ്രാഫി – വിനു മാസ്റ്റർ, ആക്ഷൻസ് – ബ്രൂസ്‌ലി രാജേഷ്, സ്റ്റിൽസ് ബൈജു രാമപുരം, ഡിസൈൻസ് – നിഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ.