Dhyan Sreenivasan: ‘ഏട്ടന്‍ എന്നെ ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് തോന്നുന്നില്ല, സത്യം സത്യം പോലെ പറയണം’: ധ്യാന്‍ ശ്രീനിവാസന്‍
Dhyan Sreenivasan Latest Interview: സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് വിനീതും ധ്യാനും ബേസിലും ചേര്‍ന്ന് നല്‍കിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബേസിലും ധ്യാനും തമ്മിലുള്ള കൗണ്ടറുകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. സിനിമയേക്കാള്‍ റീച്ച് ലഭിച്ചത് ഒരുപക്ഷെ ഇത്തരം ഇന്റര്‍വ്യൂകള്‍ക്ക് ആയിരിക്കാം എന്ന അഭിപ്രായവും ആരാധകര്‍ക്കിടയിലുണ്ട്.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമ പ്രഖ്യാപിച്ചതുമുതല്‍ പ്രണവിന്റെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തില്‍ പ്രണവിനേക്കാള്‍ സ്‌കോര്‍ ചെയ്തത് നിവിന്‍ ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പ്രണവിനേയും ധ്യാനിനേയും കൂടാതെ നിവിന്‍ പോളി, ബേസില്‍ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ ചെറിയ വേഷങ്ങളിലെത്തിയിരുന്നു. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ നിവിന്‍ പോളിയുടെ ഒരു ഗംഭീര പ്രകടനം തന്നെയാണ് ആരാധകരെ കാത്തിരുന്നത്. തന്നെ കുറിച്ചുള്ള പല കമന്റുകള്‍ക്കും താരം സിനിമയിലൂടെ മറുപടി പറയുന്നുണ്ട്.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് വിനീതും ധ്യാനും ബേസിലും ചേര്‍ന്ന് നല്‍കിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബേസിലും ധ്യാനും തമ്മിലുള്ള കൗണ്ടറുകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. സിനിമയേക്കാള്‍ റീച്ച് ലഭിച്ചത് ഒരുപക്ഷെ ഇത്തരം ഇന്റര്‍വ്യൂകള്‍ക്ക് ആയിരിക്കാം എന്ന അഭിപ്രായവും ആരാധകര്‍ക്കിടയിലുണ്ട്.
പൊതുവേ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വന്‍ വിജയം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പോയി കഴിഞ്ഞാല്‍ നെഗറ്റീവുകളുടെ കുത്തൊഴുക്കാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഒടിടിയിലെത്തിയതോടെ നെഗറ്റീവ് അഭിപ്രായമാണ് സിനിമയ്‌ക്കെതിരെ ഉണ്ടാകുന്നത്. ക്രിഞ്ച് ആണ് വിനീത് സിനിമകള്‍ എന്ന അഭിപ്രായമാണ് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഉള്ളത്.
പ്രേക്ഷകര്‍ ക്രിഞ്ച് ആണെന്ന് പറയുന്നത് ഓക്കെ, എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ ഈ സിനിമകളൊക്കെ ക്രിഞ്ച് ആണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. അതാണ് വിനീത് ശ്രീനിവാസന്റെ അവസ്ഥ. സ്വന്തം അനിയനാണ് ഏട്ടന്റെ സിനിമകളെല്ലാം ക്രിഞ്ച് ആണെന്ന് പറയുന്നതും.
തന്റെ തുറന്നുപറച്ചിലുകള്‍ കാരണം ചേട്ടന്‍ ഇനി സിനിമയിലേക്ക് വിളിക്കാന്‍ സാധ്യതയില്ലെന്നാണ് ധ്യാന്‍ പറയുന്നത്. സിനിമ തിയേറ്ററില്‍ ഉള്ളപ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കണമെന്നും പിന്നീട് സത്യം സത്യം പോലെ പറയണമെന്നുമാണ് ധ്യാന്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഇനി ഒരു സിനിമയിലേക്ക് ഏട്ടന്‍ എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. കാരണം അറിയാലോ, നമ്മള്‍ ഇതിനെതിരെ പറഞ്ഞ കാര്യം തന്നെ. ആളുകള്‍ കൊടിപിടിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. എന്നാല്‍ സിനിമ തിയേറ്ററിലുള്ള സമയത്ത് നമ്മള്‍ അതിനൊപ്പം നില്‍ക്കണം. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ സത്യം സത്യം പോലെ പറയണം.
സത്യം പറഞ്ഞതിന് ശേഷം ഏട്ടന്‍ എന്നെ വിളിച്ചിട്ടില്ല. സിനിമ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പിന്നീട് നാട്ടുകാര്‍ പറയുമ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കണം. എനിക്ക് തോന്നിയ കാര്യങ്ങള്‍ തന്നെയാണ് പലരും പറഞ്ഞത്. പക്ഷെ 50 ശതമാനം ആളുകള്‍ക്കും സിനിമ ഇഷ്ടമായിട്ടുണ്ട്. ന്യാപകം പാട്ട് എനിക്കും ഇഷ്ടമായി. എന്നാല്‍ അത് സിനിമയുടെ ലൂപില്‍ ഇടയ്ക്കിടെ ഇടുമ്പോള്‍ ഇഷ്ടമാകാത്തവരുണ്ട്. ഇപ്പോള്‍ ഒടിടി എന്നത് നമ്മള്‍ ചെയ്ത പ്രൊഡക്ടിനെ കീറിമുറിക്കുന്ന ഒരിടമായി മാറിയിട്ടുണ്ട്.
എനിക്ക് ഇഷ്ടപ്പെട്ടത് വേറെ ആള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ലല്ലോ. അതൊക്കെ ഒരാളുടെ ടേസ്റ്റിനെ അനുസരിച്ചിരിക്കും. ആ സിനിമയെ കുറിച്ച് എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. ഒടിടിയില്‍ എത്തിയതോടെയാണ് സിനിമയെ കുറിച്ച് ട്രോളും മീമും ഒക്കെ വന്നത്. ഒരുവിധം എല്ലാ മെയിന്‍ സ്ട്രീം റിവ്യൂവേഴ്‌സും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടായിരുന്നു.
ഏട്ടന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമയാണിത്. പക്ഷെ ഏട്ടന്റെ സിനിമകളിലെ ക്രിഞ്ചും ക്ലീഷേയുമെല്ലാം ആളുകള്‍ പറയാന്‍ തുടങ്ങി. അതൊക്കെ പോസിറ്റീവായിട്ടാണ് കാണേണ്ടത്. ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇതൊക്കെ എനിക്കും തോന്നിയിരുന്നു. പക്ഷെ ആ സിനിമ മോശമാണെന്ന് അല്ല. അതൊരു മോശം സിനിമയായിട്ടും ഗംഭീര സിനിമയായിട്ടും എനിക്ക് തോന്നിയിട്ടില്ല,’ ധ്യാന്‍ പറയുന്നു.
ജൂണ്‍ ആറാം തീയതി മുതലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ ഒടിടിയില്‍ സംപ്രേഷണം ആരംഭിച്ചത്. സോണി ലിവാണ് വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. വിനീത് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യനാണ് വിര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അമൃത് രാമനാഥാണ്. വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രാഹകന്‍. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍.