5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം

Dhartiputra Nandini Actress Shagun Singh Mourns the death of Aman Jaiswal: ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ജന്മത്തിൽ സാധിക്കാതെ പോയതും പൂർത്തിയാക്കാൻ കഴിയാതെ പോയതുമായ എല്ലാ സ്വപ്നങ്ങളും ജോലികളും അദ്ദേഹത്തിന് സാക്ഷാത്ക്കരിക്കാൻ കഴിയട്ടെ എന്നും ഷഗുൻ സിങ് വീഡിയോയിൽ പറയുന്നുണ്ട്.

Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
അമൻ ജയ്സ്‍വാൾ സഹതാരം ഷഗുൻ സിങ്.Image Credit source: instagram
sarika-kp
Sarika KP | Published: 19 Jan 2025 16:08 PM

മുംബൈ: ഹിന്ദി സീരിയൽ യുവനടൻ അമൻ ജയ്സ്വാളിന്റെ അപകടമരണത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. ഇപ്പോഴിതാ താരത്തിന്റെ അകാല വേർപാടിൽ പൊട്ടിക്കരയുന്ന സഹതാരം ഷഗുൻ സിങിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നൊമ്പരമായിരിക്കുന്നത്. അമൻ നായകനായെത്തിയ സൂപ്പർഹിറ്റ് സീരിയൽ ധർത്തിപുത്ര് നന്ദിനിയിൽ നായികയായി അഭിനയിച്ചത് ഷഗുൻ സിങാണ്. അമൻ തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും. സന്തോഷങ്ങളും വിഷമങ്ങളും ആദ്യം പറയാനാഗ്രഹിക്കുന്ന സുഹൃത്താണ് അമൻ എന്നും താരം വീഡിയോയിൽ പറയുന്നു. കൺമുമ്പിൽ വച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെടുന്നതിന്റെ വേദന വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്നും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു.

തനിക്ക് ഇത് ബുദ്ധുമുട്ടേറിയ സമയമാണെന്നും അമനും താനു തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാമെന്നും ഷഗുൻ പറയുന്നു. അമൻ തനിക്ക് കുടുംബാംഗം പോലെയായിരുന്നു. തീർത്തും അപരിചതനായിരുന്നതിൽ നിന്ന് തന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരനായി മാറി ഇത് പിന്നീട് എല്ലാം പങ്കുവയ്ക്കാൻ കഴിയുന്ന പിരിയാനാകാത്ത സുഹൃത്തുക്കളായി മാറിയെന്നും പൊട്ടിക്കരഞ്ഞ് നടി പറയുന്നു. സന്തോഷങ്ങളും വിഷമങ്ങളും നമ്മൾ ആദ്യം പറയാനാഗ്രഹിക്കുന്ന സുഹൃത്ത് ഉണ്ടാവില്ലേ. അങ്ങനെയൊരാളാണ് അദേഹം തനിക്ക്. തങ്ങൾ പരസ്പരം ടോമും ജെറിയും എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ ഓൺസ്ക്രീൻ ജോടിയെ പലരും അങ്ങനെയാണ് പറയാറുള്ളത്. അമൻ എപ്പോഴും തന്റെ ടോം ആയിരിക്കുമെന്നും വീഡിയോയിൽ നടി പറയുന്നു.

Also Read: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’

കൺമുന്നിൽ വച്ച് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുക എന്ന് പറയാറില്ലേ..തനിക്ക് ആ ​ദുഃഖം വിവരിക്കാൻ വാക്കുകളില്ല. തനിക്ക് ആരുടെയും ഫോൺ കോളുകൾ എടുക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണം. ആരോട് എന്തു പറയണം എന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു. എവിടെ ആണെങ്കിലും അമന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. തന്നെ ഇങ്ങനെ കാണാൻ അമന് ഇഷ്ടമല്ല പക്ഷേ തന്നെകൊണ്ട് സാധിക്കുന്നില്ലെന്നും താരം പറയുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ജന്മത്തിൽ സാധിക്കാതെ പോയതും പൂർത്തിയാക്കാൻ കഴിയാതെ പോയതുമായ എല്ലാ സ്വപ്നങ്ങളും ജോലികളും അദ്ദേഹത്തിന് സാക്ഷാത്ക്കരിക്കാൻ കഴിയട്ടെ എന്നും ഷഗുൻ സിങ് വീഡിയോയിൽ പറയുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Aman Jaiswal (@aman__jazz)

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് മുംബൈ ജോഗേശ്വരിയിലെ ഹിൽപാർക്ക് പരിസരത്ത് വച്ച് ബൈക്കിലേക്ക് ട്രക്കിടിച്ച് കയറി അപകടം ഉണ്ടായത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് അമൻ മരണപ്പെടുകയായിരുന്നു. 23 വയസായിരുന്നു. ധർത്തിപുത്രി നന്ദിനി എന്ന സീരിയലിലാണ് അമനും ഷഗുനും ഒരുമിച്ച് അഭിനയിച്ചത്. അമൻ–ഷഗുൻ ജോടികൾക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. പുതിയ സീരിയലിന്റെ ഓഡിഷന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവർത്തകർ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളിൽ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകർ സങ്കടത്തോടെ ഷെയർ ചെയ്യുന്നത്.