5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara-Dhanush Row: ‘നീ എന്റെ സുഹൃത്താണ്, ഞാന്‍ പണം വാങ്ങില്ല’; നയന്‍താരയെ കുറിച്ച് ധനുഷ്‌

Dhanush Says about Nayanthara: 2014ലാണ് ധനുഷ് നിര്‍മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം പുറത്തെത്തുന്നത്. വിജയ് സേതുപതിയും നയന്‍താരയുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇതേ സിനിമാ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നതും.

Nayanthara-Dhanush Row: ‘നീ എന്റെ സുഹൃത്താണ്, ഞാന്‍ പണം വാങ്ങില്ല’; നയന്‍താരയെ കുറിച്ച് ധനുഷ്‌
ധനുഷും നയന്‍താരയും (Image Credits: Facebook)
shiji-mk
Shiji M K | Updated On: 19 Nov 2024 20:02 PM

നയന്‍താര-ധനുഷ് പോര് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നയന്‍താരയെയും ധനുഷിനെയും വിമര്‍ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും ഇരുകൂട്ടരുടെയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനിടയില്‍ പണ്ട് ധനുഷ് നയന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ധനുഷിന്റെ എതിര്‍നീച്ചല്‍ എന്ന സിനിമയുടെ ഗാനരംഗത്തില്‍ നയന്‍താര അഭിനയിച്ചിരുന്നു. എന്നാല്‍ അതിനായി നയന്‍താര പണം കൈപറ്റിയില്ലെന്നാണ് ധനുഷ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2013ല്‍ വിജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനുഷ് നയന്‍താരയെ കുറിച്ച് പറയുന്നത്. അഭിമുഖത്തിനിടയില്‍ അവതാരക നയന്‍താരയോ സാമന്തയോ എന്ന ചോദ്യം ധനുഷിനോട് ചോദിക്കുമ്പോള്‍ നയന്‍താര എന്നാണ് ധനുഷ് മറുപടി നല്‍കുന്നത്.

‘നയന്‍താര എന്റെ സുഹൃത്താണ്. എതിര്‍നീച്ചല്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിനായി വിളിച്ചപ്പോള്‍ നയന്‍താര പണം പോലും വാങ്ങിയില്ല. നിങ്ങള്‍ എന്റെ സുഹൃത്താണ്, ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങില്ലെന്നാണ് നയന്‍താര പറഞ്ഞത്. ഫ്രീയായാണ് അവര്‍ അന്നത് ചെയ്ത് തന്നത്,’ ധനുഷ് പറഞ്ഞു. ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് അഭിമുഖം വീണ്ടും ചര്‍ച്ചയായത്.

ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നം

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരില്‍ നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ ഡോക്യുമെന്ററിയായി നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുകയാണ്. ഈ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ധനുഷും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഷൂട്ടിങ് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായ സംഭവം.

നാനും റൗഡി താന്‍ എന്ന ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും സംസാരിച്ച് നില്‍ക്കുന്ന വീഡിയോയാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത്. 3 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യത്തിന് 10 കോടി രൂപയാണ് ധനുഷ് നയന്‍താരയില്‍ നിന്ന് ആവശ്യപ്പെട്ടത്.

Also Read: Nayanthara: നയന്‍താരയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി, നസ്രിയ അടക്കമുള്ള താരങ്ങള്‍

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഷൂട്ടിങ് സമയത്ത് വിഘ്‌നേഷ് ശിവന്റെ മൊബൈല്‍ ഫോണില്‍ എടുത്തതാണെന്നാണ് നയന്‍താര വ്യക്തമാക്കുന്നത്. ഇതൊരിക്കലും പകര്‍പ്പകവകാശ ലംഘനമല്ലെന്നും പകപോക്കലാണെന്നും നയന്‍താര പറഞ്ഞിരുന്നു. നയന്‍താര തന്നെയാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച വിവരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.

ധനുഷിന്റെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് പേജുള്ള കുറിപ്പാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ കത്തില്‍ ധനുഷിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും നയന്‍താര വിമര്‍ശിക്കുന്നുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രം തന്നെയാണ് ഇരുവരും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാനും റൗഡി താന്‍

2014ലാണ് ധനുഷ് നിര്‍മിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം പുറത്തെത്തുന്നത്. വിജയ് സേതുപതിയും നയന്‍താരയുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇതേ സിനിമാ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നതും. സംവിധായകനും നായികയും തമ്മിലുള്ള പ്രണയം നിര്‍മാതാവായ ധനുഷിനെ അലോസരപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇരുവരുടെയും പ്രണയം കാരണം സിനിമയുടെ ചിത്രീകരണം വൈകുകയും തനിക്ക് 12 കോടി രൂപ അധിക ചെലവ് വന്നുവെന്നും ധനുഷ് വ്യക്തമാക്കിയിരുന്നു. സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ധനുഷ് പിന്നീട് പണം നല്‍കിയില്ലെന്നും വിഘ്‌നേഷിനായി പണം മുടക്കിയത് നയന്‍താരയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.