Devadoothan: ആദ്യ ചിത്രമെന്ന ആഗ്രഹത്തിൽ സിബിമലയിൽ തുടങ്ങിയ ചിത്രം, 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദൂതൻ
Devadoothan Movie: രഘുനാഥ് പലേരി തിരക്കഥ എഴുതിയ ചിത്രത്തിൻ്റെ ട്രയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങിയത്.
അങ്ങനെ കാത്തിരുപ്പുകൾക്ക് വിരാമമിട്ട് 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും തീയ്യേറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രത്തിലൂടെ വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നു. ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിലെ നിരവധി മികച്ച താരങ്ങൾ അഭിനയിച്ച ചിത്രം തീയ്യേറ്ററുകളിൽ ആദ്യം റിലീസ് ചെയ്തത് 2000-ങ്ങളിലാണ്. റീ മാസ്റ്റർ വേർഷനിൽ 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് വീണ്ടും. ചിത്രം പുതിയ സിനിമാറ്റിക് അനുഭവം തരുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
രഘുനാഥ് പലേരി തിരക്കഥ എഴുതിയ ചിത്രത്തിൻ്റെ ട്രയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങിയത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിൻ്റെ
നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്യുന്നത്.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വിശാൽ കൃഷ്ണമൂർത്തിയെ പാട്ടുകൾ രചിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും അതിൻ്റെ ദുരൂഹതകളുമാണ് ചിത്രത്തിൻ്റെ കഥ.വിദ്യാസാഗറിൻ്റെ സംഗീതവും കൂടി ചേരുന്നതോടെ ചിത്രത്തിന് മറ്റൊരു ആസ്വാദന തലമാണ് സൃഷ്ടിക്കപ്പെടുന്നത്.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം സന്തോഷ് .സി. തുണ്ടിലാണ്. എൽ.ഭൂമിനാഥൻ ആണ് ദേവദൂതൻ്റെ എഡിറ്റർ. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം പകർന്നത്.
കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിങ്ങനെ വലിയൊരു ഗായക നിരയും ചിത്രത്തിലുണ്ട്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ അടക്കം മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്.