5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dev Mohan: കോമഡി, റൊമാന്‍സ്, ആക്ഷന്‍…! ഇവിടെ ഏതും എടുക്കും, മലയാള സിനിമയില്‍ ഇത് ദേവ് മോഹന്റെ കാലം

Dev Mohan Parakramam: അര്‍ജുന്‍ രമേശ് തിരക്കഥ എഴുതി സംവിധാന ചെയ്ത ചിത്രമാണ് 'പരാക്രമം'. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ദേവ് മോഹന്റെ പ്രകടനമാണ് കൂടുതല്‍ കൈയ്യടി നേടുന്നത്

Dev Mohan: കോമഡി, റൊമാന്‍സ്, ആക്ഷന്‍…! ഇവിടെ ഏതും എടുക്കും, മലയാള സിനിമയില്‍ ഇത് ദേവ് മോഹന്റെ കാലം
ദേവ് മോഹന്‍ (image credits: social media)
jayadevan-am
Jayadevan AM | Updated On: 26 Nov 2024 00:03 AM

അര്‍ജുന്‍ രമേശ് തിരക്കഥ എഴുതി സംവിധാന ചെയ്ത ചിത്രമാണ് ‘പരാക്രമം’. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ദേവ് മോഹന്റെ പ്രകടനമാണ് കൂടുതല്‍ കൈയ്യടി നേടുന്നത്. മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദേവ് മോഹന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ട് കാലഘട്ടങ്ങളിലുള്ള കഥാപാത്രമാണ് ദേവ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. 18 വയസുകാരനായി അഭിനയിക്കാന്‍ കഠിന പരിശ്രമം നടത്തി. മുപ്പതുകളിലെത്തിയ ഒരു വ്യക്തിക്ക് 18കാരനായി അഭിനയിക്കുക അത്ര എളുപ്പമല്ല. ഈ അതിസങ്കീര്‍ണ്ണത ദേവ് അനായാസമാക്കി. അദ്ദേഹത്തിന്റെ കലാവൈഭവം വിളിച്ചോതുന്ന പ്രകടനം. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ചിത്രം ഏറ്റെടുത്തു. ചിത്രത്തിന്റെ ട്രെയിലറടക്കം വൈറലായിരുന്നു.

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ദേവ്. താരത്തിന്റെ എട്ടാമത്തെ ചിത്രമാണ് പരാക്രമം. 2020ലാണ് സൂഫിയും സുജാതയും റിലീസാകുന്നത്. തന്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ ദേവിന് സാധിച്ചു. ചുരുങ്ങിയ നാല് വര്‍ഷങ്ങള്‍ കൊണ്ട് മലയാളി ചലച്ചിത്ര മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു ഈ യുവ കലാകാരന്‍.

കന്നി ചിത്രമായ സൂഫിയും സുജാതയിലെയും മികച്ച പ്രകടനത്തിലൂടെ താരം നിരൂപ പ്രശംസ നേടി. ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ദേവ് മോഹനെ തേടിയെത്തി. മികച്ച പുതു താരത്തിനുള്ള മൂന്ന് പുരസ്കാരങ്ങളാണ് അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദേവ് സ്വന്തമാക്കിയത്.

2021ല്‍ ദേവ് രണ്ടാം ചിത്രമായ ഹോമില്‍ അഭിനയിച്ചു. 2022ല്‍ മൂന്നാമത്തെ ചിത്രമായ പന്ത്രണ്ടിലും മികച്ച പ്രകടനം നടത്തി. തുടര്‍ന്ന് തെലുങ്കിലേക്ക്. ശാകുന്തളത്തില്‍ സാമന്തയോടൊപപ്പം പ്രധാന വേഷം കൈകാര്യം ചെയ്തതോടെ തെലുങ്കിലും താരം ശ്രദ്ധേയനായി. അദിതി റാവുവിന്റെയും സാമന്തയുടെയും നായകനായെത്തിയ ദേവിനെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകം ഏറ്റെടുത്തു.

പതിയെ പതിയെ താരത്തിന് നിരവധി ആരാധകരുമുണ്ടായി. തെലുങ്കില്‍ നിന്നടക്കം നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളസിനിമയില്‍ തുടരാന്‍ ദേവ് താല്‍പര്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ‘വാലാട്ടി’, ‘പുള്ളി’ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.