Deepika padukone: ഇറ്റ്സ് എ ​ഗേൾ…ദീപികയ്ക്കും രൺവീറിനും മാലാഖ പിറന്നു

Deepika Padukone and Ranveer Singh welcome their first baby girl: രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ ആണ് ദീപികയുടെ പുതിയ ചിത്രം. ഈ വർഷം ദീപാവലി ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Deepika padukone: ഇറ്റ്സ് എ ​ഗേൾ...ദീപികയ്ക്കും രൺവീറിനും മാലാഖ പിറന്നു

Deepika-Ranveer (Photo instagram)

Published: 

08 Sep 2024 13:36 PM

ന്യൂഡൽഹി: ഒടുവിൽ ദീപിക പദുക്കോണിൻ്റെയും രൺവീർ സിംഗിൻ്റെയും കുഞ്ഞ് ജനിച്ചു. ദമ്പതികൾക്കും കുഞ്ഞിനും ആശംസകൾ നേർന്നും സന്തോഷം പങ്കുവച്ചും ആരാധകർ ആവേശത്തിലാണ്. നവജാത ശിശുവിൻ്റെ വരവ് സൂപ്പർ താരങ്ങളിൽ എങ്ങനെ മാറ്റം കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് നെറ്റിസൺസ്. സിംഗ്-പദുക്കോൺ കുടുംബത്തിലേക്കുള്ള പുതിയ അതിഥിയുടെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കുഞ്ഞ് വന്നതോടെ മാതാപിതാക്കൾക്ക് നേരത്തെ ആഗ്രഹിച്ചത് പോലെ സംഭവിച്ചു എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ദീപികയ്ക്ക് എന്ത് കുഞ്ഞ് വേണം എന്നതിൽ പ്രത്യേക മുൻഗണന ഇല്ലെങ്കിലും ദിൽ ദഡക്‌നേ ദോ എന്ന പരിപാടിയിലൂടെ രൺവീർ തന്റെ ആ​ഗ്രഹം തുറന്നു പറഞ്ഞിരുന്നു.

ALSO READ – മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടും തിയേറ്ററുകളിലേക്ക്; പാലേരിമാണിക്യം റിലീസ് തീയതി പ്രഖ്യാപിച്ച

തനിക്ക് ഒരു പെൺകുഞ്ഞിനെ വേണമെന്നാണ് ആഗ്രഹമെന്നാണ് നടൻ വ്യക്തമാക്കിയത്. പാപ്പരാസോ അക്കൗണ്ടായ മാനവ് മംഗ്ലാനി ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. രാജീവ് മസന്ദുമായുള്ള ഒരു അഭിമുഖത്തിൽ, ദീപിക പദുക്കോൺ തന്റെ കുട്ടികളെപ്പറ്റിയുള്ള ആ​ഗ്രഹങ്ങൾ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് മൂന്ന് കുട്ടികൾ ഓടിനടക്കുന്ന ഒരു കുടുംബത്തിൽ ജീവിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു വെളിപ്പെടുത്തൽ. ദീപിക പദുക്കോണിൻ്റെ പ്രസവാവധി 2024 സെപ്തംബർ അവസാനം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ ആണ് ദീപികയുടെ പുതിയ ചിത്രം. ഈ വർഷം ദീപാവലി ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും. അതേസമയം, പ്രശസ്ത ഫ്രാഞ്ചൈസിയായ ഡോണിൻ്റെ റീബൂട്ടിൽ രൺവീർ സിംഗ് അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ