Deepak Dev: സുഷിന്‍ എന്റെയടുത്ത് എത്തിയത് 19ാം വയസില്‍, അവന് എന്നെ പോലെ ആകണമെന്നാണ് ആഗ്രഹം പറഞ്ഞത്: ദീപക് ദേവ്
Deepak Dev Talks About Sushin Shyam: പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും എമ്പുരാനിലും ദീപക് ദേവ് തന്നെയാണ് സംഗീതം ഒരുക്കിയത്. ഇവ രണ്ടും ദീപക്കിന്റെ റേഞ്ച് മാറ്റി. ദീപക് ദേവിന്റെ ശിക്ഷണത്തിലൂടെ സിനിമയിലേക്ക് കടന്നെത്തിയ ആളാണ് സുഷിന്‍ ശ്യാം. ഒരുപക്ഷെ ദീപക് ദേവിനേക്കാള്‍ മികച്ച സംഗീത സംവിധായകനായി മാറാന്‍ ഇന്ന് സുഷിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമാ മേഖലയില്‍ ഒട്ടനവധി പ്രഗത്ഭരായ സംഗീത സംവിധായകരുണ്ട്. അതില്‍ ഒരാളാണ് ദീപക് ദേവ്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക് ദേവിന്റെ കടന്നുവരവ്. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ ദീപക് ദേവിന് സാധിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും എമ്പുരാനിലും ദീപക് ദേവ് തന്നെയാണ് സംഗീതം ഒരുക്കിയത്. ഇവ രണ്ടും ദീപക്കിന്റെ റേഞ്ച് മാറ്റി. ദീപക് ദേവിന്റെ ശിക്ഷണത്തിലൂടെ സിനിമയിലേക്ക് കടന്നെത്തിയ ആളാണ് സുഷിന്‍ ശ്യാം. ഒരുപക്ഷെ ദീപക് ദേവിനേക്കാള്‍ മികച്ച സംഗീത സംവിധായകനായി മാറാന്‍ ഇന്ന് സുഷിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സുഷിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. സുഷിന്റെ അമ്മയാണ് അദ്ദേഹത്തെ 19ാം വയസില്‍ തന്റെയടുത്ത് എത്തിച്ചതെന്നാണ് ദീപ്ക ദേവ് ഓര്‍ക്കുന്നത്. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ദീപക് മനസുതുറക്കുന്നത്.




തന്റെയടുത്ത് പ്രോഗ്രാമിങ്ങിന് വരുന്നവരോട് എപ്പോഴും ചോദിക്കാറുണ്ട് എന്താകണം, ഏത് ഫീല്‍ഡിലാണ് താത്പര്യമെന്ന്. ഇനി മ്യൂസിക് ഡയറക്ഷന്‍ ചെയ്യണമെന്ന് താത്പര്യമുണ്ടെങ്കിലും അവരത് തുറന്നുപറയില്ല. സുഷിന്‍ തന്റെ അടുത്തേക്ക് എത്തുന്നത് 19ാം വയസിലാണ്. അന്ന് അവന്റെ അമ്മയുണ്ടായിരുന്നു കൂടെ. അവനോടും ഈ ചോദ്യം ചോദിച്ചു.
അവന് പറഞ്ഞ മറുപടി ദീപക്കേട്ടനെ പോലെ പ്രോഗ്രാമിങ്ങും മ്യൂസിക്കും മിക്‌സിങ്ങും എല്ലാം ചെയ്യണം എന്നായിരുന്നു. ആ പ്രായത്തിലുള്ള അവന്റെ നിഷ്‌കളങ്കതയാകാം അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. ആ പറഞ്ഞത് ജനുവിനായി തനിക്ക് തോന്നി. അവന് കൈ കൊടുത്ത് തന്റെ അടുത്ത് ഇരുത്തി പഠിപ്പിക്കാമെന്ന് പറഞ്ഞു. അത്രയ്ക്ക് ട്രൂത്ത് ഫുള്ളായി നില്‍ക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യണമെന്നും ദീപക് ദേവ് പറയുന്നു.