David Warner: ഇനി ഡേവിഡ് വാർണർ സിനിമാനടൻ; അഭിനയിക്കുക പുഷ്പ നിർമാതാക്കളുടെ അടുത്ത സിനിമയിൽ

David Warner Acting Debut: തെലുങ്ക് സിനിമയിലൂടെ അഭിനയ കരിയർ ആരംഭിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പുഷ്പ നിർമ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്സ് നിർമ്മിക്കുന്ന സിനിമയിലാണ് വാർണർ അഭിനയിക്കുക.

David Warner: ഇനി ഡേവിഡ് വാർണർ സിനിമാനടൻ; അഭിനയിക്കുക പുഷ്പ നിർമാതാക്കളുടെ അടുത്ത സിനിമയിൽ

ഡേവിഡ് വാർണർ

Published: 

04 Mar 2025 20:44 PM

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയ കരിയർ ആരംഭിക്കുക. പുഷ്പ നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്സിൻ്റെ സിനിമയായ ‘റോബിൻഹുഡി’ലാണ് താരം അഭിനയിക്കുക. വെങ്കി കുദുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഥിൻ, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഡേവിഡ് വാർണർ കാമിയോ റോളിലാവും എത്തുക എന്നാണ് വാർത്തകൾ.

മൈത്രി മൂവീസ് ഹൈദരാബാദിൽ വച്ച് നടത്തിയ ഒരു പരിപാടിക്കിടെ നിർമ്മാതാവ് രവി ശങ്കറാണ് വാർത്ത പുറത്തുവിട്ടത്. “സിനിമയിൽ ഒരാൾ കാമിയോ റോളിലെത്തും. ഡേവിഡ് വാർണർ ഒരു ചെറിയ റോളിൽ അഭിനയിക്കും. സോറി വെങ്കി. അവർ ആവശ്യപ്പെട്ടതുകൊണ്ട് എനിക്ക് ഇത് തുറന്നുപറയേണ്ടിവന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രം വളരെ മികച്ചതായിരിക്കും. ഇന്ത്യയിൽ സിനിമയിലേക്ക് അദ്ദേഹത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.”- രവി ശങ്കർ പറഞ്ഞു.

വാർണർ ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുയർന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മെൽബണിൽ ചിത്രീകരണം നടക്കുന്ന ഒരു ഇന്ത്യ സിനിമയിൽ വാർണർ അഭിനയിക്കുന്നു എന്ന വാർത്ത ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വാർണറിൻ്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് ശേഷം സംവിധായകൻ എസ്എസ് രാജമൗലിയുമായി വാർണർ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതും വാർത്തയായി.

Also Read: Prithviraj: ‘അഭ്യൂഹങ്ങൾ തെറ്റിയില്ല, രാജമൗലി പടം തന്നെ’; ഒടുവിൽ സസ്‍പെൻസ് പൊളിച്ച് അമ്മ മല്ലിക സുകുമാരൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ താരമായിരുന്ന ഡേവിഡ് വാർണർ നേരത്തെ റീലുകളിലൂടെ ഇന്ത്യൻ ആരാധകർക്ക് സുപരിചിതനായിരുന്നു. തെലുങ്ക് സിനിമാ റീലുകളിലൂടെയാണ് താരം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. അല്ലു അർജുൻ നായകനായ പുഷ്പയിലെ പാട്ടുകളും മറ്റും റീൽസിൽ അവതരിപ്പിച്ച് വാർണർ ശ്രദ്ധ നേടിയിരുന്നു.

ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ഡേവിഡ് വാർണറെ വാങ്ങാൻ ആളുണ്ടായിരുന്നില്ല. 38 വയസുകാരനായ താരം ഡൽഹി ക്യാപിറ്റൽസിലാണ് അവസാനം കളിച്ചത്. 2009ൽ ഡൽഹി ക്യാപിറ്റൽസിലൂടെയാണ് താരം ഐപിഎലിൽ അരങ്ങേറിയത്. 2014ൽ സൺറൈസേഴ്സ് ഹൈദരാബാദിലെത്തിയ താരം 2021 വരെ ഈ ഫ്രാഞ്ചൈസിയിലാണ് കളിച്ചത്. സൺറൈസേഴ്സിന് രണ്ട് തവണ കിരീടം നേടിക്കൊടുക്കാനും വാർണറിന് സാധിച്ചു. 2022 മുതൽ 2024 വരെയാണ് താരം ഡൽഹി ക്യാപിറ്റൽസിൽ കളിച്ചത്. അവസാന സീസണുകളിൽ താരം നല്ല ഫോമിലായിരുന്നില്ല. അതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ ലേലത്തിൽ ഫ്രാഞ്ചൈസികളൊന്നും വാർണറിൽ താത്പര്യം കാണിച്ചുമില്ല.

വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും
ചാണക്യ നീതി: ഈ ഗുണങ്ങളുള്ള ഭാര്യ ഭർത്താവിന്റെ അനുഗ്രഹം
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ