Renu Sudhi Dasettan Kozhikode : വിവാദം പ്രതീക്ഷിച്ച് തന്നെയാണ് രേണുവിനൊപ്പം വീഡിയോ ചെയ്തത്; ദാസേട്ടൻ കോഴിക്കോട്
Renu Sudhi Dasettan Kozhikode Video : ചാന്തപ്പൊട്ട് എന്ന സിനിമയിലെ ചൂടൻ ഗാനരംഗങ്ങൾ പുനഃരാവിഷ്കരിച്ച റീൽസ് വീഡിയോയാണ് ദാസേട്ടൻ കോഴിക്കോടും രേണു സുധിയും ചേർന്ന് അവതരിപ്പിച്ചത്. ഈ വീഡിയോയ്ക്ക് പിന്നാലെ രേണുവിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നിരുന്നത്.

രേണു സുധിയും ദാസേട്ടൻ കോഴിക്കോടും തമ്മിലുള്ള റീൽസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ചർച്ച വിഷയം. ചൂടൻ രംഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഇരുവരുടെയും റീൽസ് വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉണ്ടായിരിക്കുന്നത്. അഭിനയം തൻ്റെ ജീവിതം മാർഗമാണെന്ന് അറിയിച്ചുകൊണ്ട് വിമർശനങ്ങളെ എല്ലാം രേണു തള്ളുകയും ചെയ്തു. എന്നാൽ രേണുവിനൊപ്പം വീഡിയോ ചെയ്താൽ വിവാദമുണ്ടുകമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുയെന്നാണ് ദാസേട്ടൻ കോഴിക്കോട് ഒരു യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
“ഞാൻ രേണുവിനൊപ്പം വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒന്ന് രണ്ട് ട്രാൻസ് വിഭാഗത്തിലുള്ളവരുമായി റീൽസെടുത്തിരുന്നു. അഞ്ജലി അമീറിനോടൊപ്പമുള്ള വീഡിയോയ്ക്ക് ഒക്കെ ഭയങ്കര വ്യൂവ്സും ലഭിച്ചിരുന്നു. എന്നാൽ രേണുവിനോടൊപ്പം വീഡിയോ ചെയ്യുന്നതിന് മുമ്പ് ഇത് വിവാദമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്രത്തോളെ വിവാദമാകുമെന്ന് കരുതിയിരുന്നില്ല. രേണു അത്യാവശ്യം അഭിനയിക്കുന്നയാളാണ്. അഭിനയം അറിയാത്ത ഒരാളെ കൊണ്ടുവന്ന ചുമ്മ പേരിന് അഭിനയിപ്പിച്ചുയെന്ന പോലെയല്ല” ദാസേട്ടൻ കോഴിക്കോട് മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിമർശനങ്ങൾക്ക് പുറമെ രേണുവിനെതിരെ നിരവധി ബോഡി ഷെയ്മിങ്ങ് ഉണ്ടായിയെന്നും ദാസേട്ടൻ കോഴിക്കോട് കൂട്ടിച്ചേർത്തു. ഇവയ്ക്കെല്ലാം പുറമെ രേണുവിന് നിരവധി പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 90 ശതമാനം സ്ത്രീകളും രേണുവിനെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. പിന്തുണ അറിയിക്കാത്ത ഭൂരിഭാഗം പേരും ഫേക്ക് ഐഡികളാണെന്ന് സോഷ്യൽ മീഡിയ താരം തൻ്റെ അഭിമുഖത്തിലൂടെ അറിയിച്ചു.
ദാസേട്ടൻ കോഴിക്കോടും രേണുവും നൽകി അഭിമുഖം
കെഎസ്ഇബി ജീവനക്കാരാനായ ശൺമുഖദാസ് എന്ന വ്യക്തിയാണ് ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സോഷ്യൽ മീഡിയ ലോകത്ത് അറിയിപ്പെടുന്നത്. കോവിഡ് കാലത്ത് ചെറിയ വീഡിയോകൾ ചെയ്തുകൊണ്ടാണ് ദാസേട്ടൻ കോഴിക്കോട് മലയാളി സോഷ്യൽ മീഡിയ ലോകത്ത് താരമായി മാറിയത്. അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. രേണുവും സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സജീവമാണ്.