5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dabzee: ‘ഞാൻ ചോദിച്ച പണം അവർ തന്നു; ആ ഗാനം ഒഴിവാക്കിയതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല’; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡബ്സി

Dabzee reacts to Marco Song Controversy: പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റഗ്രാം ചാനലിലൂടെയായിരുന്നു ഡബ്സിയുടെ പ്രതികരണം.

Dabzee:  ‘ഞാൻ ചോദിച്ച പണം അവർ തന്നു; ആ ഗാനം ഒഴിവാക്കിയതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല’; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡബ്സി
‘മാർക്കോ’പോസ്റ്റർ, ഡബ്സി (Image credits: social media)
sarika-kp
Sarika KP | Updated On: 26 Nov 2024 21:42 PM

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ‌. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്ലഡ് എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു. എന്നാല്‍ ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. ഇതോടെ സന്തോഷ് വെങ്കിയെകൊണ്ട് പാടിപ്പിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ഗായകൻ ഡബ്‌സി. തന്റെ ഇൻസ്റ്റഗ്രാം ചാനലിലൂടെയായിരുന്നു ഡബ്സിയുടെ പ്രതികരണം.

ഡബ്സിയുടെ വാക്കുകൾ: “ഹായ് ​ഗയ്സ് ഡബ്സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”.

Also Read-Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം

അതേസമയം സംഭവത്തിൽ പ്രതികരിച്ച് ഗായകൻ സന്തോഷ് വെങ്കിയും രം​ഗത്ത് എത്തിയിരുന്നു. ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു. തനിക്ക് ഏറെ നാളായി രവി ബസ്റൂറുമായി പരിചയമുണ്ടെന്നും തങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണെന്നും സന്തോഷ് പറയുന്നു. ഒടിടി പ്ലേയോടായിരുന്നു അദ്ദേ​​ഹത്തിന്റെ പ്രതികരണം . താൻ അദ്ദേഹത്തിനു വേണ്ടി നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നുവെന്നും പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയതെന്നും താരം പറയുന്നു. ഡബ്സ് റെക്കോർഡ് ചെയ്യാൻ വന്ന നേരത്ത് താനും ബെംഗളൂരുവിൽ ഉണ്ടായിരുന്നുവെന്നും ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. ഒരിക്കലും അദ്ദേഹത്തിന് പകരമല്ല താൻ പാടിയതെന്നു തീർത്തു പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.