Gopi Sundar: പെണ്ണ് പിടിയനെന്ന് സെെബർ പോരാളി; സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കെന്ന് ​ഗോപി സുന്ദർ

Gopi Sundar Cyber Bullying: തുടർച്ചയായി സെെബറാക്രമണം നേരിടുന്ന വ്യക്തിയാണ് ​ഗോപി സുന്ദർ. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും സൈബറിടത്ത് അധിക്ഷേപങ്ങളെ നേരിടാറുണ്ട്.

Gopi Sundar: പെണ്ണ് പിടിയനെന്ന് സെെബർ പോരാളി; സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കെന്ന് ​ഗോപി സുന്ദർ

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിലെ പല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും വലിയ വിവാ​ദങ്ങൾക്കും ചർച്ചയ്ക്കുമാണ് വഴിവെക്കാറുള്ളത്. (Image Credits: Gopi sundar-facebook)

athira-ajithkumar
Published: 

19 Oct 2024 13:29 PM

സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുന്ന കമന്റുമായെത്തിയ സെെബർ പോരാളിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി സം​ഗീത സംവിധായകൻ ഗോപി സുന്ദർ. ഫേസ്ബുക്കിൽ ‘പെണ്ണ് പിടിയൻ’ എന്ന അധിക്ഷേപ കമന്റുമായെത്തിയ മണ്ണിക്കുട്ടൻ മണികണ്ഠൻ എന്ന അക്കൗണ്ട് ഉടമയ്ക്കാണ് ​ഗോപി സുന്ദർ മറുപടി നൽകിയത്. സ്ത്രീകളെ ആദരിക്കാൻ പഠിക്കൂ എന്ന പറഞ്ഞ ​ഗോപി സുന്ദർ, ഫേസ്ബുക്കിൽ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. മണിമണ്ടൻമാരെ ഇതിലെ.. ഇതാണ് നിങ്ങളുടെ സ്ഥലം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ റെസ്പക്ട് ചെയ്യാൻ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങൾ മണി മണ്ടൻ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള ഒരു മനുഷ്യന് ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കാണാനാണ് കഴിയുന്നതിൽ എനിക്കു അത്ഭുതമില്ല എന്റെ മണി മണ്ടാ’ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

തുടർച്ചയായി സെെബറാക്രമണം നേരിടുന്ന വ്യക്തിയാണ് ​ഗോപി സുന്ദർ. സ്ത്രീകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് താഴെയായിരുന്നു ഭൂരിഭാ​ഗം കമന്റുകളും. സാധാരണയായി കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ​ഗോപി സുന്ദർ പങ്കുവയ്ക്കാറില്ല. പതിവിന് വിപരീതമായി അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമുള്ള ചിത്രം ​ഗോപി സുന്ദർ‌ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്റെ അമ്മാമ്മ, അമ്മ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് നൽകിയിരുന്നത്. സെെബർ അധിക്ഷേപം നടത്തുന്നവർക്കുള്ള മുന്നറിയിപ്പായ മോശം കമന്റിടുന്നവർ അഞ്ച് മണിക്കൂറിനുള്ളിൽ സെെബർ സെല്ലിന്റെ പിടിയിലാകുമെന്നും ​ഗോപി സുന്ദർ കമന്റായി കുറിച്ചിരുന്നു.

അടിയ്ക്കാൻ കൊതിയുള്ള ഫസ്ട്രേറ്റാഡായിട്ടുള്ള കമന്റോളികൾ ഇവിടെ അടിച്ചാൽ ഈ കൊതുകെങ്കിലും ചാവും. അങ്ങനെയെങ്കിലും ഫസ്ട്രേഷൻ തീരട്ടെ എന്ന കുറിപ്പും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം രസകരമായ കുറിപ്പും ​ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തിന് താഴെ ബെെ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ എന്ന് ചോദിച്ച വ്യക്തിയ്ക്ക്, അതേ താങ്കളുടെ ബന്ധുവാണെന്ന മറുപടിയും നൽകി.

Related Stories
Amrutha Nair: ‘പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു’; കളര്‍ മാറ്റത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് അമൃത നായർ
Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?
L2 Empuraan: ലൈക്കയും ആശിർവാദും തമ്മിൽ തർക്കം; എമ്പുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം
Gowri Krishnan: ‘എന്റെ കഷ്ടകാലത്തിന് മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു, അത് വലിയ വിവാദമായി’: ഗൗരി കൃഷ്ണൻ
Apsara Rathnakaran: ‘എപ്പോളും ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം, എല്ലാവരും എപ്പോഴും നമ്മുടെ കൂടെയുണ്ടാകുമോ? ജീവിതത്തിലെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയി’
Dileesh Pothan: മലയാള സിനിമയ്ക്ക് ഒടിടിയിൽ ഉയർന്ന തുക കിട്ടാത്തതിന് കാരണം പൈറസി; ഏറ്റവുമധികം പേർ കേരളത്തിലെന്ന് പഠനം: ദിലീഷ് പോത്തൻ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’