Kattalan Movie: വയലൻസ് ഇവിടംകൊണ്ട് അവസാനക്കില്ല; ചോരയുടെയും പകയുടെയും കഥയുമായി വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്! ‘കാട്ടാളൻ’ പോസ്റ്റർ പുറത്ത്
Kattalan Movie Poster: മലയാള ചലചിത്ര മേഖലയിൽ തുടരെയുള്ള വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ പോസ്റ്ററുമായി കൂബ്സ് എത്തിയിരിക്കുന്നത്. ഏറെ സ്വീകാര്യത നേടിയ മാർക്കോയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാട്ടാളനെ നോക്കികാണുന്നത്.

മലയാളം ചലചിത്ര മേഖലയിൽ ചോരയുടെയും പകയുടെയും പുതിയ കഥാവിഷ്കാരവുമായി വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഒരുങ്ങുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ കാട്ടാളനിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
കത്തുന്ന തീഗോളത്തിന് മുന്നിൽ ഒടുങ്ങാത്ത പകയോടെയും വാശിയോടെയും നിൽക്കുന്ന ആൻ്റണി പെപ്പെയുടെ ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. മലയാള ചലചിത്ര മേഖലയിൽ തുടരെയുള്ള വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ പോസ്റ്ററുമായി കൂബ്സ് എത്തിയിരിക്കുന്നത്. ഏറെ സ്വീകാര്യത നേടിയ മാർക്കോയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാട്ടാളനെ നോക്കികാണുന്നത്.
അടുത്തിടെ ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. നവാഗതനായ പോൾ ജോർജാണ് കാട്ടാളൻ്റെ സംവിധാനം നിർവഹിക്കുന്നത്. ക്യൂബ്സിൻ്റെ രണ്ടാമത്തെ ചിത്രവും പുതിയ സംവിധായകനെ ഏൽപ്പിച്ചു കൊണ്ടാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദിൻ്റെ വരവ്.
മലായാള സിനിമയെ മറ്റ് ഭാഷാ ചിത്രങ്ങളുടെ മേൽ വേറൊരു തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് മുന്നോട്ട് പോകുന്നത്. എന്നാൽ കാട്ടാളൻ ചിത്രത്തിൻ്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി തയ്യാറെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സാണ്. പിആർഒ ആതിര ദിൽജിത്ത്.