Nayanthara: ‘ശുദ്ധ പോക്രിത്തരമായി പോയി’; പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി; ക്ഷമ ചോദിച്ചില്ല; നയൻതാരയ്ക്ക് രൂക്ഷ വിമർശനം
Criticism Against Actress Nayanthara : രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി മൂന്ന് മണിക്കാണ് താരവും വിഘ്നേഷ് ശിവനും എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും നിരന്തരം വിമർശനങ്ങൾ നേരിടുന്നവരാണ്. ഇരുവരുടെയും വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് നടന്‍ ധനുഷുമായുള്ള വിവാദമാണ് അടുത്തിടെയുണ്ടായ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് ഏറെ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിനെ തേടി വ്യാപക വിമർശനങ്ങൾ വന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും സൈബർ ഇടത്ത് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിയിരിക്കുകയാണ് താരം.നയന്‍താര തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ഫെമി 9 എന്ന പേരില്‍ നയന്‍താര ആരംഭിച്ച ബിസിനസ് സംരഭവുമായി ബന്ധപ്പെട്ട് ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഒക്കെ ക്ഷണിച്ചുകൊണ്ട് ഒരു പരിപാടി താരം സംഘടിപ്പിച്ചിരുന്നു. എന്നാൽ പരിപാടിക്ക് ആറു മണിക്കൂര്‍ വൈകിയാണ് നയന്‍താര എത്തിയത്. ഇതാണ് സൈബർ ഇടത്തെ ചൊടിപ്പിക്കാൻ കാരണമായത് . സംഭവം ചോദ്യം ചെയ്തുകൊണ്ട് നിരവധി യൂട്യൂബേഴ്‌സും ആരാധകരും ഒക്കെ രംഗത്ത് എത്തിയിരിക്കുകയാണ്.
Also Read: ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്
രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി മൂന്ന് മണിക്കാണ് താരവും വിഘ്നേഷ് ശിവനും എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്‌ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരും ട്രെയിനും ബസ്സും ഒക്കെ ബുക്ക് ചെയ്തിരുന്നെങ്കിലും അതൊക്കെ മിസ്സായി പോകുന്ന സാഹചര്യമാണ് ഉണ്ടായത്.
മാത്രമല്ല ബാക്കി ഫോട്ടോയെടുക്കുന്നതിനും മറ്റുമൊക്കെ അവര്‍ വളരെ ആറ്റിറ്റിയൂഡ് കാണിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതേ കാര്യങ്ങളാണ് നയന്‍താര ഇന്‍സ്റ്റാഗ്രാമിനോട് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയും കമന്റുകളിലൂടെ ചിലര്‍ പറയുന്നത്.’ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. എന്നാൽ ചിത്രത്തിനു താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരുന്നത്. തമിഴ്‌നാട്ടിലുള്ള ആളുകളൊക്കെ പൊട്ടന്മാര്‍ ആണെന്നാണോ മലയാളി ചേച്ചിയ്ക്ക് തോന്നിയത്. ഒന്നോ രണ്ടോ മണിക്കൂര്‍ ആണെങ്കില്‍ പിന്നെയും ക്ഷമിക്കാം. ആറ് മണിക്കൂറോക്കെ ഇത്രയധികം ആളുകളെ കാത്ത് നിര്‍ത്തിയത് ശുദ്ധ പോക്രിത്തരമായി പോയി എന്നീങ്ങനെ നീളുന്നു കമന്റസ്.