5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: മുകേഷിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞു

MLA M Mukesh Arrest Delayed By Court: നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. നടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസാണ് കേസെടുത്തത്.

Hema Committee Report: മുകേഷിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞു
nandha-das
Nandha Das | Updated On: 29 Aug 2024 17:43 PM

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നടന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞത്. നടൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്നും ജില്ലാ സെഷൻസ് കോടതി അറിയിച്ചു.

ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസാണ് കേസെടുത്തത്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരെയുള്ള പരാതി. എറണാകുളം സ്വദേശിയായ നടിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മൊഴിപകര്‍പ്പ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. നടിക്കെതിരെ ലൈംഗിക ചൂഷണം നടന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ALSO READ: മുകേഷ് എംഎല്‍എയ്‌ക്കെതിരെയും കേസ്; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

അതേസമയം, നടിയുടെ പരാതിയില്‍ ഏഴ് കേസിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടവേള ബാബു, ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏഴ് പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. നിലവില്‍ 7 പേര്‍ക്കെതിരെയും വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്‌മെന്റ് ആക്കാനാണ് പോലീസ് തീരുമാനം.