Actor Vinayakan: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം
Actor Vinayakan Shows Nudity :ഇതോടെ രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയത്.
കൊച്ചി: വീണ്ടും വിവാദത്തിൽ പെട്ട് നടൻ വിനായകൻ. കൊച്ചിയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയതിന്റെ പേരിലാണ് പുതിയ വിവാദം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയാകെ വൈറലായി. ഇതോടെ രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയത്.
കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് താമസം മാറിയ വിനായകൻ ഇടക്ക് വന്ന് കൊച്ചി കലൂരിലെ ഫ്ലാറ്റിൽ താമസിക്കാറുണ്ട്. ഇതിനിടെയിലാണ് ഈ സംഭവം ഉണ്ടായത്. അടുത്തുള്ള ഫ്ലാറ്റിൽ നിന്ന് ആരോ പകർത്തിയ വീഡിയോ ആണ് ഇത്. എന്നാൽ സംഭവത്തിൽ ഇതിവരെ ആരും പ്രതികരിച്ചിട്ടില്ല. പരാതി ലഭിച്ചാൽ എടുക്കുമെന്ന് കൊച്ചി പോലീസ് വിശദമാക്കി. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് നടൻ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യവർഷം നടത്തിയതെന്നും നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Also Read : വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ ഇനി ഇല്ല; നടൻ വിജയ രംഗരാജു അന്തരിച്ചു
അതേസമയം ഇതിനു മുൻപും നടൻ നിരവധി വിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ വിനായകനെ തടഞ്ഞുവച്ചതും വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണ് നടപടി. എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് മോശമായി പെരുമാറുന്ന വിനായകന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിനു കൈമാറുകയും ചെയ്തു. ഒരിക്കൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി കല്ലൂരിലെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്.