Vishal-Suchithra: ‘നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നും; എനിക്ക് അയാളുടെ ആരോഗ്യം നശിച്ചതിൽ സന്തോഷം’; ഗായിക സുചിത്ര

Singer Suchithra Reveals Allegations Against Actor Vishal: വിശാലിന്റെ രോഗബാധയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സുചിത്ര തന്റെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുമായിരിക്കുമെന്നും എന്നാൽ തനിക്ക് വിശാലിന്റെ ആരോഗ്യം ഇങ്ങനെയായതിൽ സന്തോഷമുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

Vishal-Suchithra: നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നും; എനിക്ക് അയാളുടെ ആരോഗ്യം നശിച്ചതിൽ സന്തോഷം;  ഗായിക സുചിത്ര

ഗായിക സുചിത്ര, വിശാൽ

Published: 

10 Jan 2025 17:43 PM

ആരാധകർ ഏറെയുള്ള താരമാണ് നടൻ വിശാൽ. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മധ ഗജ രാജ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ വീഡിയോ ആണ് വൈറലായത്. എന്നാൽ ഇത് തമിഴ് സിനിമാ ലോകത്തെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. അസുഖ ബാധിതനായി സംസാരിക്കാനും നടക്കാനും പോലും ബുദ്ധിമുട്ടുന്ന വിശാലിന്റെ വീഡിയോ ആണ് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചത്.

വേദിയിലേക്ക് ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് താരം എത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതായും നാക്കുകുഴയുന്നതായും വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരോ​ഗ്യവസ്ഥയിൽ ആശങ്കയറിയിച്ച് ആളുകൾ രം​ഗത്തെത്തിയത്. ഇതോടെ വിശാലിന് വൈറൽ പനിയായിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. ഇന്ന് കാലത്ത് രോഗം കൂടുതൽ സങ്കീർണ്ണമായതിനെ തുടർന്ന്, അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ അവസ്ഥ തൃപ്തികരമാണ് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.

Also Read: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം

എന്നാൽ ഇതിനിടെയിൽ പ്രമുഖ ഗായിക സുചിത്ര നടൻ വിശാലിനെതിരെ നടത്തിയ വെളിപ്പെടുത്തലാണ് കോളിവുഡിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിശാലിന്റെ രോഗബാധയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സുചിത്ര തന്റെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുമായിരിക്കുമെന്നും എന്നാൽ തനിക്ക് വിശാലിന്റെ ആരോഗ്യം ഇങ്ങനെയായതിൽ സന്തോഷമുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

താരത്തിനെതിരെ ​ഗുരുതര ആരോപണവും സുചിത്ര ഉന്നയിക്കുന്നുണ്ട്. വിശാൽ തന്നോട് വർഷങ്ങൾക്ക് മുൻപ് അപമര്യാദയായി പെരുമാറിയെന്നണ് സുചിത്ര പറയുന്നത്. രാത്രിയിൽ വിശാൽ മദ്യ കുപ്പിയുമായി തന്റെ മുറിയുടെ വാതിലിൽ മുട്ടിയെന്നും അന്ന് തന്റെ ഭർത്താവായ കാർത്തിക് ഇല്ലാത്ത സമയത്തായിരുന്നു ഇതെന്നും സുചിത്ര വീഡിയോയിൽ പറയുന്നു. ‘നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യം ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ടുന്നത് കേട്ടു. തുറന്ന് നോക്കിയപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുന്നു’ സുചിത്ര പറയുന്നു. അകത്ത് കയറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നും താരം വീഡിയോയിൽ പറയുന്നു. താൻ വാതിലടച്ചുവെന്നും അങ്ങനെയുള്ള അയാളെ ഇതുപോലെ കാണുന്നതിൽ തനിക്ക് സന്തോഷമുണ്ട് സുചിത്ര പറയുന്നു.

എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ​ഗായികയ്ക്ക് നേരെയുണ്ടാകുന്നത്. അസുഖബാധിതനായ ഒരു വ്യക്തിയെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ക്രൂരതയാണെന്നും സുചിത്ര മാപ്പ് പറയണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. സിനിമാ മേഖലയിലെ ആളുകളും വിശാലിന്റെ സഹപ്രവർത്തകരും ഒക്കെ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ഭേദകമാകാൻ ആശംസിക്കുന്ന സമയത്താണ് സുചിത്രയുടെ പരാമർശം. അതേസമയം ഇതിനു മുൻപും പല താരങ്ങൾക്കെതിരെയും സുചിത്ര ആരോപണവുമായി രംഗത്ത് വന്നിരുന്നു. നടൻ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങൾ സുചിത്ര നടത്തിയിരുന്നു.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ