5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mukesh Case: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി മുകേഷിനെതിരെ പരാതി നൽകിയ നടി

Complainant in Mukesh Case Accuses Special Investigation Team: അന്വേഷണ ഉദ്യോഗസ്ഥയായ എസ്പി പൂങ്കുഴലി തന്നെ നേരിട്ട് വന്നു കണ്ട് തനിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതായി നടി.

Mukesh Case: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി മുകേഷിനെതിരെ പരാതി നൽകിയ നടി
എം മുകേഷ് എംഎൽഎ (Image Courtesy: Mukesh's Facebook)
nandha-das
Nandha Das | Updated On: 11 Sep 2024 11:31 AM

കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി നൽകിയ നടി. കഴിഞ്ഞ ദിവസം നടി ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമർശിച്ച് കൊണ്ട് പങ്കുവെച്ച ശബ്ദ സന്ദേശം ചർച്ചയാവുകയാണ്. നിരന്തരം അന്വേഷണ സംഘം തന്നെ ശല്യം ചെയ്യുന്നുവെന്നും, തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാൻ പോലും അവർ തയ്യാറാകില്ലെന്നും നടി പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നു.

അപ്പീലിന് പോകുന്നില്ലന്നറിഞ്ഞപ്പോൾ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് നടി പറയുന്നു. എന്തുകൊണ്ടാണ് അന്വേഷണ സംഘം മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാതിരുന്നതെന്നും, അന്വേഷണ സംഘത്തിന്റെ ഇടപെടലുകൾ ആശയകുഴപ്പം ഉണ്ടാക്കുന്നതാണെന്നും അവർ പറയുന്നു. ഈ കാരണങ്ങളാലാണ് താൻ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം ചില കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇന്നലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ എസ്പി പൂങ്കുഴലി തന്നെ നേരിട്ട് വന്ന് കണ്ട് സഹായം വാഗ്ദ്ധാനം ചെയ്‌തെന്നും, തനിക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്‌തെന്ന് അവർ വ്യക്തമാക്കി.

മുകേഷിന് മുൻ‌കൂർ ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി താൻ എസ്പി പൂങ്കുഴലിയോട് പറഞ്ഞു. അന്വേഷണസംഘം ഇതേ കുറിച്ച് ആലോചിക്കുണ്ടെന്നാണ് പറഞ്ഞത്. അന്വേഷണ സംഘം അപ്പീൽ നൽകിയില്ലെങ്കിൽ താൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും നടി അറിയിച്ചു.

ALSO READ: മുകേഷിനെതിരായ പരാതി വ്യാജമോ? പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് മുകേഷിനെതിരെ പരാതിയുമായി നടി രംഗത്ത് വന്നത്. അമ്മയിൽ അംഗത്വം നൽകാമെന്നും സിനിമയിൽ ചാൻസ് വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്ത്  പീഡിപ്പിച്ചുവെന്നാണ് നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പരാതി. എറണാകുളം സ്വദേശിയായ നടിയാണ് പരാതി നൽകിയത്. നടിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐ.പി.സി. 354-ാം വകുപ്പ് ചുമത്തി ആയിരുന്നു മരട്‌ പോലീസ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനു പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുകേഷ് രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പാർട്ടി നിലപാട്.

സെപ്റ്റംബർ 6-നാണ് മുകേഷ് നൽകിയ ജാമ്യ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്.  പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്. 2022-ൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നടന് പരാതിക്കാരി അയച്ച വാട്സ്ആപ്പ് സന്ദേശവും, 2023-ലെ പുതുവത്സര ദിനത്തിൽ മുകേഷിന് അയച്ച ആശംസ സന്ദേശവും കേസിൽ പരാതിക്കാരിക്ക് തിരിച്ചടിയായി. നടി ആദ്യം നൽകിയ മൊഴിയിൽ നിർബന്ധത്തിന് വഴങ്ങി ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നതായി പരാമർശിക്കുന്നില്ല. രണ്ടാമത് നൽകിയ മൊഴിയിൽ ഉള്ള വെെരുദ്ധ്യം വ്യക്തമാക്കാൻ പരാതിക്കാരിക്ക് സാധിച്ചതുമില്ല. ഇതിനു പിന്നാലെയാണ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്.