Kamal Haasan Salary: ആദ്യ ചിത്രത്തിന് കമൽഹാസൻ വാങ്ങിയ തുക അതിശയിപ്പിക്കും, താരത്തിൻ്റെ ഇപ്പോഴത്തെ പ്രതിഫലം അറിയുമോ?
Kamal Haasan Indian 2 Salary: 1960-ൽ തമിഴിൽ പുറത്തിറങ്ങിയ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിൽ ആറാം വയസ്സിൽ ബാലതാരമായി എത്തിയാണ് കമൽ ഹാസൻ്റെ സിനിമയിലേക്കുള്ള പ്രവേശനം. ഇതിലെ അഭിനയത്തിന് താരത്തിന് ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് ഇന്ത്യൻ-2. ജൂലൈ 12-നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. വമ്പൻ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രമായതിനാൽ തന്നെ അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ ആകാശം മുട്ടെയാണ്. ചിത്രത്തിൻ്റെ ബജറ്റിൻ്റെ കാര്യത്തിൽ മാത്രമല്ല അതിൽ താരങ്ങൾ വാങ്ങിയ പ്രതിഫലവും സിനിമ രംഗത്ത് വളരെ അധികം ചർച്ചയായിട്ടുണ്ട്. ഇതിൽ പ്രധാനം കമൽഹാസൻ ചിത്രത്തിന് വാങ്ങിയ പ്രതിഫലം തന്നെയാണ്. പലരും താരത്തിൻ്റെ ആദ്യ ചിത്രത്തിന് വാങ്ങിയ പ്രതിഫലം വെച്ചാണ് ഇന്ത്യൻ-2 വിൻ്റെ തുകയെ വിലയിരുത്തുന്നത്.
1960-ൽ തമിഴിൽ പുറത്തിറങ്ങിയ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയായിരുന്നു താരത്തിൻ്റെ സിനിമയിലേക്കുള്ള പ്രവേശനം. ഇതിലെ അഭിനയത്തിന് ദേശിയ പുരസ്കാരം താരത്തിന് ലഭിച്ചിരുന്നു. ശെൽവം എന്ന കഥാപാത്രമായാണ് കളത്തൂർ കണ്ണമ്മയിൽ കമൽ എത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം കളത്തൂർ കണ്ണമ്മയിലെ താരത്തിൻ്റെ പ്രതിഫലമാണ്. വെറും 500 രൂപയാണ് അന്ന് താരത്തിന് ലഭിച്ചത്. എന്നാൽ ഇന്നത്തെ പ്രതിഫലമോ? അത് കേട്ടാൽ ചിലപ്പോൾ കണ്ണ് തള്ളി പോകും.
ALSO READ: Manjummel Boys: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം
ഇന്ത്യൻ-2-ന് താരം വാങ്ങിയത് 150 കോടിയെന്നാണ് സിനിമ- വിനോദ വാർത്ത പോർട്ടലായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. കണക്ക് നോക്കിയാൽ 299,99,99, 900 % ആണ് ആദ്യ ചിത്രത്തിൽ നിന്നും ഇന്ത്യൻ-2 വരെുള്ള താരത്തിൻ്റെ വരുമാനം വർധന. മുൻ ചിത്രങ്ങളായ ലോകേഷ് കനകരാജിൻ്റെ വിക്രത്തിൽ 50 കോടിയും പ്രഭാസ് നായകനായെത്തിയ കൽക്കിയിൽ 40 കോടിയുമാണ് താരം വാങ്ങിയ പ്രതിഫലമെന്ന് കോയ്-മോയ് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും പ്രതിഫലം ഉയർത്തിയും കുറച്ചുമാണ് താരം സിനിമകൾ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
ഫോബ്സ് ഇന്ത്യ 2024-ജൂൺ 27-ന് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഏഴാമതാണ് കമൽഹാസൻ. ഒരു ചിത്രത്തിന് 100 മുതൽ 150 കോടി വരെയാണ് താരം വാങ്ങുന്നതെന്ന് ഫോബ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒന്നാം സ്ഥാനത്ത് ഷാരൂഖാനാണുള്ളത്. 150 കോടി മുതൽ 250 കോടി വരെയാണ് ഒരു ചിത്രത്തിനായി ഷാരൂഖ് വാങ്ങുന്നത്.
ALSO READ: Nadikar OTT : ടൊവീനോയുടെ നടികർ ജൂൺ 27ന് ഒടിടിയിൽ എത്തുമെന്ന് പറഞ്ഞു; സത്യത്തിൽ പടം വന്നോ?
രണ്ടും, മൂന്നും സ്ഥാനങ്ങൾ രജനീകാന്തിനും വിജയ്ക്കുമാണ്. രജനീകാന്ത് 115 കോടി മുതൽ 270 കോടി വരെയും വിജയ് 130 കോടി മുതൽ 250 കോടി വരെയും ഒരു ചിത്രത്തിന് ശരാശരി വാങ്ങുന്നുണ്ട്. ഫോബ്സ് പട്ടികയിലെ ആദ്യ 10-ൽ ഒരു മലയാളം താരം പോലുമില്ലെന്നത് ശ്രദ്ധേയമാണ്. ഫോബ്സ് പട്ടികയിലെ 9 താരങ്ങളിൽ ആറും ദക്ഷിണേന്ത്യൻ സിനിമകളിലെ സൂപ്പർ സ്റ്റാറുകളാണ്. ബാക്കിയുള്ള താരങ്ങൾ ബോളിവുഡിൽ നിന്നുമാണ്.