Jani Master: ബലാത്സംഗക്കേസ്; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്രം

Choreographer Jani Master's National Award Revoked: കഴിഞ്ഞ സെപ്റ്റംബർ 16-നാണ് യുവതി ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു യുവതി.

Jani Master: ബലാത്സംഗക്കേസ്; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് റദ്ദാക്കി കേന്ദ്രം

നൃത്തസംവിധായകൻ ജാനി മാസ്റ്റർ (Image Courtesy: Jani Master Facebook)

Updated On: 

06 Oct 2024 13:03 PM

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്ത സംവിധായകൻ ഷൈഖ് ജാനി ഭാഷയ്ക്ക്(ജാനി മാസ്റ്റർ) പ്രഖ്യാപിച്ച ദേശീയ അവാർഡ് റദ്ദാക്കി കേന്ദ്ര സർക്കാർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവാർഡ് റദ്ധാക്കിയ വിവരം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയം അറിയിച്ചത്. ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാതാ’ എന്ന പാട്ടിന്റെ നൃത്ത സംവിധാനത്തിനാണ് ജാനി മാസ്റ്റർക്ക് ദേശീയ അവാർഡ് ലഭിച്ചത്.

‘ജാനി മാസ്റ്റർക്ക് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്ത സംവിധായകനുള്ള ദേശീയ പുരസ്‌കാരം, അദ്ദേഹത്തിന് എതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ ഗൗരവവും നടപടികളും കണക്കിലെടുത്ത് റദ്ദാക്കാൻ തീരുമാനിച്ചതായി’ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയവും നാഷണൽ ഫിലിം അവാർഡ് സെല്ലും പുറത്തിറക്കിയ പ്രസ്ഥാനവയിൽ പറയുന്നു. ഇതോടൊപ്പം, ഒക്ടോബർ എട്ടിന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിൻവലിച്ചതായും മന്ത്രാലയം അറിയിച്ചു.

ALSO READ: സഹപ്രവർത്തകയുടെ പീഡന പരാതി; നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ

കഴിഞ്ഞ സെപ്റ്റംബർ 16-നാണ് യുവതി ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ പല സ്ഥലങ്ങളിൽ വെച്ച് നൃത്ത സംവിധായകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. യുവതിയുടെ നർസിങ്കിയിലുള്ള വസതിയിൽ വെച്ചും ജാനി മാസ്റ്റർ പല തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും റായ്ദുർഗ് പൊലീസിന് നൽകിയ പരാതിയിലുണ്ട്.

പ്രായപൂർത്തിയാകുന്നതിന് മുൻപ് യുവതിയെ ലൈംഗിക ചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിൽ സെപ്റ്റംബർ 18-നാണ് ജാനി മാസ്റ്റർക്കെതിരെ നർസിങ്കി പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതേത്തുടർന്നാണ് ജാനി മാസ്റ്റർ ഒളിവിൽ പോയത്. അതേസമയം, സ്വന്തം കൈപ്പടയിലെഴുതിയ നാൽപ്പത് പേജുള്ള പരാതിയും, ബന്ധപ്പെട്ട രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷനും കൈമാറിയിരുന്നു. തുടർന്ന്, കമ്മീഷൻ ചെയർപേഴ്സൺ നെരേലാ ശാരദ യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Related Stories
Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
Marco Movie Updates: ഞെട്ടിച്ചത് മാർക്കോ പ്രൊഡ്യൂസർ ഷെരീഫിക്ക, രഗേഷ് കൃഷ്ണനെ മാർക്കോ ടീം സഹായിക്കും
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്