Veera Dheera Sooran: എമ്പുരാന് എതിരാളിയോ? വിക്രമിൻ്റെ വീര ധീര ശൂരൻ്റെ ട്രെയിലർ പുറത്ത്; മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
Chiyaan Vikram Veera Dheera Sooran Movie: ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി താരങ്ങൾ കേരളത്തിലും എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ ലുലു മാളിൽ എത്തുന്നത്.

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതാണ് ട്രെയിലർ.
ട്രെയിലറിനൊപ്പം ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ പരിപാടിയിലാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി താരങ്ങൾ കേരളത്തിലും എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ ലുലു മാളിൽ എത്തുന്നത്.
ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് വീര ധീര ശൂരനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. മാർച്ച് 27നാണ് റിലീസ്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന് എതിരാളിയായിട്ടാണോ വീര ധീര ശൂരൻ എത്തുന്നതെന്നടക്കം ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ചൂടിപിടിക്കുന്നുണ്ട്.
ജി കെ പ്രസന്ന -എഡിറ്റിംഗ്, സി എസ് ബാലചന്ദർ- കല എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് വിക്രം ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്.
ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും മണിക്കൂറുകൾക്കുള്ളിൽ ദശ ലക്ഷ കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പിആർഓ & മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.