Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

Chiranjeevi and Ram Charan Contribution to Wayanad: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായവുമായി നിരവധി ചലച്ചിത്ര താരങ്ങളാണ് രംഗത്ത് വരുന്നത്. മലയാളം, തമിഴ് താരങ്ങൾക്ക് പുറകെ ഇപ്പോൾ തെലുങ്ക് താരങ്ങളായ ചിരഞ്ജീവിയും രാംചരണും സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നു.

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

(Image Courtesy: Pinterest)

Published: 

04 Aug 2024 16:27 PM

കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സിനിമ താരങ്ങളുടെ ഭാഗത്തു നിന്നും സഹായ പ്രവാഹമാണ് എത്തുന്നത്. ഇപ്പോഴിതാ തെലുങ്കു സൂപ്പർ താരങ്ങൾ ചിരഞ്ജീവിയും രാംചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന ചെയ്തു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്.

‘പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ട്. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം പങ്കുചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നു’ എന്ന് ചിരഞ്ജീവി കുറിച്ചു.

 

തെലുങ്ക് താരം അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന ചെയ്തതിനു പിന്നാലെയാണ് ചിരഞ്ജീവിയും രാംചരണും സഹായവുമായി മുന്നോട് വന്നത്. നിരവധി പ്രമുഖ താരങ്ങളാണ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

സൂര്യ ജ്യോതിക കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ