T K Vasudevan: സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

Director T K Vasudevan Passed Away: സംവിധായകന്‍, നടന്‍, കലാസംവിധായകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും വാസുദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമു കാര്യാട്ട്, കെഎസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

T K Vasudevan: സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

ടികെ വാസുദേവന്‍

shiji-mk
Published: 

07 Apr 2025 06:42 AM

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു. ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്നു. 89ാം വയസിലാണ് അന്ത്യം. തൃശൂര്‍ അന്തിക്കാട് സ്വദേശിയാണ് അദ്ദേഹം. അന്തിക്കാട് തണ്ടേയ്ക്കല്‍ കുടുംബാംഗമാണ്.

സംവിധായകന്‍, നടന്‍, കലാസംവിധായകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും വാസുദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമു കാര്യാട്ട്, കെഎസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

1960 കളിലാണ് മലയാള സിനിമാ മേഖലയില്‍ വാസുദേവന്‍ സജീവമായി പ്രവര്‍ത്തിച്ചത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചിത്രത്തില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ചെമ്മീന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരില്‍ ജീവിച്ചിരുന്ന ഒരേയൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന്, വീട്ടുമൃഗം, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ശ്രീമൂല നഗരം വിജയനോടൊപ്പം എന്റെ ഗ്രാമം എന്ന ചിത്രം വാസുദേവന്‍ സംവിധാനം ചെയ്തിരുന്നു. കാല്‍പാന്ത കാലത്തോളം എന്ന അക്കാലത്തെ ഹിറ്റ് ഗാനം ആ ചിത്രത്തിലേതാണ്.

Also Read: Director Shafi Passed Away: ചലചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു

എംജിആര്‍, കമലഹാസന്‍, സത്യന്‍, പ്രേം നസീര്‍, തകഴി, സലില്‍ ചൗധരി, വയലാര്‍ തുടങ്ങിയ പ്രഗത്ഭരുമായി അദ്ദേഹം ആത്മബന്ധം പുലര്‍ത്തിയിരുന്നു. പരേതയായ മണിയാണ് ഭാര്യ. ജയപാലന്‍, കല്‍പന എന്നിവര്‍ മക്കള്‍. സംസ്‌കാരം ഇന്ന് (ഏപ്രില്‍ 7 തിങ്കള്‍) ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Related Stories
എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു; മമിതയെ വിളിച്ച് ചോദിച്ച് നോക്കൂ; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ
Salim Kumar: ‘കിന്നാരത്തുമ്പികളിൽ പെട്ടുപോയത്’; അവാർഡ് പടമെന്നാണ് പറഞ്ഞതെന്ന് സലിം കുമാർ
Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി കടുപ്പിക്കുമോ? കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍
Shine Tom Chacko: ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട
Valathu Vashathe Kallan: ‘വലതുവശത്തെ കള്ളൻ’; ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
Shine Tom Chacko: ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിക്കും
ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ മാത്രം വിവാഹം
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിവാഹബന്ധം തകരും
ബ്രൗണ്‍ റൈസ്, വൈറ്റ് റൈസ്; ഇതില്‍ ഏതാണ് നല്ലത്?
വെയിലേറ്റ ടാൻ മാറണോ! കൂൺ കഴിക്കൂ, അറിയാം ഗുണങ്ങൾ