Nayanthara: എല്ലാം കോടികളുടെ കളിയാണ്! 100 കോടിയുടെ വീട്, പ്രൈവറ്റ് ജെറ്റ്, 12 കോടി പ്രതിഫലം; നയൻതാരയുടെ ആസ്തി ഇങ്ങനെ

Nayanthara: ഒരു സിനിമയ്ക്ക് 10 കോടി മുതല്‍ 12 കോടി വരെയാണ് നയന്‍താര വാങ്ങിക്കുന്ന പ്രതിഫലം. ഇതിനു പുറമെ പരസ്യ ചിത്രങ്ങളിൽ നിന്നും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൂടേയും വലിയ ഒരു തുക താരത്തിനു ലഭിക്കുന്നുണ്ട്.

Nayanthara:  എല്ലാം കോടികളുടെ കളിയാണ്! 100 കോടിയുടെ വീട്, പ്രൈവറ്റ് ജെറ്റ്, 12 കോടി പ്രതിഫലം; നയൻതാരയുടെ ആസ്തി ഇങ്ങനെ

നയൻതാര. വിഘ്നേഷ് ശിവൻ (image credits: instagram)

Updated On: 

18 Nov 2024 18:48 PM

മലയാളത്തിലൂടെ അഭിനയരം​ഗത്ത് എത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ പദവിയിൽ എത്തി നിൽ‌‌ക്കുകയാണ് നയൻതാര. മലയാളിയായ താരം വളരെ പെട്ടെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് നിറസാനിധ്യമായത്. മനസ്സിനക്കരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടേയായിരുന്നു നയന്‍താര അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. തന്റെ കഴിവും അർപ്പണബോധവും കൊണ്ട് മാത്രം കരിയറിൽ വളർന്ന നയൻതാരയെ തേടി നിരവധി വിവാ​ദങ്ങളാണ് പൊങ്ങിവന്നത്. ചുരുക്കത്തിൽ ഇത്തരത്തിലുള്ള വിവാ​ദങ്ങളാണ് നയന്‍താരയെ വളര്‍ത്തിക്കൊണ്ടു വന്നതെന്നും പറയാം. ഇന്ന് നയന്‍താര തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നത് പോലും കത്തി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊപ്പമാണ്. തന്റെ ഡോക്യുമെന്ററിയ്ക്ക് നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ വീഡിയോകളും പാട്ടും, ഫോട്ടോകളും ഉപയോഗിക്കാന്‍ ധനുഷ് അനുവദിച്ചില്ല, മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ധനുഷ് 10 കോടി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് താരം രംഗത്തെത്തിയത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

മലയാളത്തിൽ പതുക്കെ ചുവടു ഉറപ്പിക്കുന്നതിനിടെയിലായിരുന്നു നയന്‍താര തമിഴിലേക്ക് പോയത്. പിന്നീട് ​ഗ്ലാമറസ് വേഷങ്ങളിൽ താരം തിളങ്ങി. എന്നാൽ ഇതിനിടെയിൽ താരത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നു. തമിഴിലെ താരത്തിന്റെ ഗ്ലാമര്‍ പരിവേഷം കണ്ട് മലയാളികള്‍ ഞെട്ടി. ഇവിടെ നിന്ന് താരം തെലുങ്കിലും കന്നഡയിലും കാലുറപ്പിച്ചു. വൈകാതെ തമിഴിലും തെലുങ്കിലും കന്നഡയിലും നയൻതാര അവിഭാജ്യഘടകമായി മാറി. ​പതിയെ ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് മാറി ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ താരം ശ്രദ്ധിച്ചു. നായകന്‍മാരെ വെച്ച് സിനിമ ബിസിനസ് ചെയ്തിരുന്ന തമിഴിലും തെലുങ്കിലും നായികമാരെ വെച്ചും ബിസിനസ് നടക്കും എന്ന് തെളിയിച്ചത് നയന്‍താരയാണ്. ഇതോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് പദവിയും താരത്തിനെ തേടി എത്തി. ഇന്ന് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് നയന്‍താര.

Also Read-Rakkayie Title Teaser: ‘മകൾക്കു വേണ്ടിയുള്ള ഒരു അമ്മയുടെ യുദ്ധം’; പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ ‘രാക്കായീ’ ടീസര്‍ പുറത്ത്

40-ാം വയസ്സിൽ നയന്‍താരയുടെ ആസ്തി ഞെട്ടിക്കുന്നതാണ്. 200 കോടി രൂപയുടെ ആസ്തിയാണ് നയന്‍താരയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്. ഒരു സിനിമയ്ക്ക് 10 കോടി മുതല്‍ 12 കോടി വരെയാണ് നയന്‍താര വാങ്ങിക്കുന്ന പ്രതിഫലം. ഇതിനു പുറമെ പരസ്യ ചിത്രങ്ങളിൽ നിന്നും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൂടേയും വലിയ ഒരു തുക താരത്തിനു ലഭിക്കുന്നുണ്ട്. മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 100 കോടി രൂപ മതിപ്പുവിലയുള്ള അവരുടെ സ്വത്തുക്കള്‍ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. . ഇതുകൂടാതെ നിരവധി ബിസിനസ് സ്ഥാപനങ്ങളും നയന്‍താരയ്ക്കുണ്ട്. ലിപ് ബാം, ചായ് വാല, നൈന്‍ സ്‌കിന്‍ കെയര്‍ എന്നിങ്ങനെ പോകുന്നു ബിസിനസ്സുകള്‍. ഇതിന് പുറമെ ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനിയുണ്ട്.

പലയിടത്തായി 100 കോടിയുടെ വീട് താരത്തിനുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന രണ്ട് പ്രീമിയം അപ്പാർട്ട്മെന്റുകളുാണ് നയൻതാരയ്ക്കുള്ളത്. നിലവിൽ ഭർത്താവിനും മക്കൾക്കൊപ്പം മുംബൈയിലെ ഒരു പോഷ് അപ്പാർട്ട്മെന്റിലാണ് താമസം. ഇതിനു പുറമെ ഒരു സ്വകാര്യ ജെറ്റ് ഉള്ള ചുരുക്കം ചില ഇന്ത്യൻ നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് ആണ് താരത്തിനുള്ളത്. ആഡംബര കാറുകളുടെ വലിയൊരു കൂട്ടവും താരത്തിനുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാൻ, ഫോർഡ് എൻഡവർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങി നിരവധി കാറുകളാണ് നയൻസിന്റെ പേരിലുള്ളത്.

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ