Nivin Pauly: ‘ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍; യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്’; നിവിനെതിരെ മൊഴി നൽകിയ യുവതി
പീഡനം നടന്നുവെന്ന് പറഞ്ഞ തീയതികൾ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു.
കൊച്ചി: നിവിൻ പോളിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച കേസിൽ പുതിയ മൊഴി നല്‍കി പരാതിക്കാരി. പീഡനം നടന്നുവെന്ന് പറഞ്ഞ തീയതികൾ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു. പീഡനം നടന്ന തീയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
‘യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ല, ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി, രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ല’ – യുവതി പറഞ്ഞു.
Also read-Nivin Pauly Case : അന്ന് നിവിൻ ചേട്ടനോടൊപ്പം ഞാനും ഉണ്ടായിരുന്നു’; തെളിവ് നിരത്തി നടി പാർവതി കൃഷ്ണ
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളിദുബായിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2023 ഡിസംബർ 14,15 തീയതികളിലാണ് കുറ്റകൃത്യം നടന്നത്. ഇത് യുവതി തന്നെയാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ യുവതി പറഞ്ഞ കാര്യങ്ങൾ വ്യാജമെന്ന് തെളിയിച്ചുകൊണ്ട് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും നടിയും അവതാരികയുമായ പാർവതി കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം നിവിൻ തൻ്റെ കൂടെ കൊച്ചിയിലായിരുന്നുയെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈയ്യിലുണ്ടെന്നുമാണ് വിനീത് പറഞ്ഞത്.ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ താമസിച്ചതിന്റെ ബില്‍ അടക്കം തെളിവായി വിനീത് പുറത്തുവിട്ടിരുന്നു. ഡിസംബർ 14-ാം തീയതി നിവിൻ കൊച്ചിയിൽ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്നാണ് പാർവതി തൻ്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇതോടെ നിവിൻ നിരപരാധിയാണെന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ താരം തന്നെ യുവതിക്കെതിരെ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.
എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിനെതിരെ കേസെടുത്തത്. നടനു പുറമെ മറ്റ് ആറ് പേർക്കെതിരെയും യുവതി പരാതി നൽകിയിരുന്നു. ആരോപണം പുറത്തുവന്നതിനു പിന്നാലെ നിവിൻ തന്നെ മാധ്യമങ്ങളുമായി കൂടുകാഴ്ച നടത്തിയിരുന്നു. തനിക്കെതിരെയുണ്ടായ ആരോപണം വ്യാജമാണെന്നും നിയമനടിപടികളുമായി മുന്നോട്ട് പോകുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.