Mukesh: മുകേഷിനെതിരായ കുരുക്ക് മുറകുന്നു; 13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറിയതായി ആരോപണം

Case Against Mukesh: കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാകും നടത്തുക. ഇത് സംബന്ധിച്ച് നടി പരാമർശിച്ച ഹോട്ടലിൽ പോലീസ് വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കലും വടക്കാഞ്ചേരി പോലീസ് ഈ വിഷയത്തിൽ ഇതുവരെ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.

Mukesh: മുകേഷിനെതിരായ കുരുക്ക് മുറകുന്നു; 13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറിയതായി ആരോപണം

Actor Mukesh.

Updated On: 

01 Sep 2024 16:23 PM

വടക്കാഞ്ചേരി: നടനും എംഎൽഎയുമായ മുകേഷിനെതിരെ (Case Against Mukesh) വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നാണ് നടിയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് മൊഴി കൈമാറുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാകും നടത്തുക. ഇത് സംബന്ധിച്ച് നടി പരാമർശിച്ച ഹോട്ടലിൽ പോലീസ് വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കലും വടക്കാഞ്ചേരി പോലീസ് ഈ വിഷയത്തിൽ ഇതുവരെ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മുൻകൂർ ജാമ്യത്തേയും സംഘം എതിർത്തേക്കും. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണം സംഘം കോടതിയിൽ തിങ്കളാഴ്ച സത്യവാങ്മൂലം നൽകും. തിങ്കളാഴ്ചയാണ് മുകേഷിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നതും.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എം വി ​ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും ഇതുവരെ രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ പറഞ്ഞു.

‘ഇന്ത്യയിൽ ഇതാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കൊണ്ടുവരുന്നത്. ഇത് ജുഡീഷ്യൽ കമ്മീഷനല്ല. ഹേമ കമ്മിറ്റി നൽകിയ ശുപാർശ ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. അത് സർക്കാർ ചെയ്യുന്നുണ്ട്. സിനിമാ രംഗത്ത് ഇന്റേണൽസ് കംപ്ലെയ്ന്റ് കമ്മിറ്റി ആദ്യം രൂപീകരിച്ചത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് ഷാജി എം കരുണിന്റെ നേതൃത്വത്തിൽ സർക്കാർ ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോൺക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ആരോപണം സത്യവും വ്യക്തവുമാണ്; പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ജയസൂര്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതിക്കാരി

അതേസമയം മലയാള സിനിമയിൽ ശക്തികേന്ദ്രങ്ങളില്ലെന്നാണ് നടൻ മമ്മൂട്ടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തിൽ മമ്മൂട്ടി പ്രതികരിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ശക്തമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണമെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

Related Stories
Dulquer Salmaan: ദുൽഖർ സൽമാന്റെ ബോഡി​ഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു