5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cake Story Movie: ഹിറ്റ് മേക്കറിൻ്റെ അടുത്ത ചിത്രം , കേക്ക് സ്റ്റോറിയുടെ തേൻ കനവിൻ ഇമ്പം തൂകി

ചിത്രത്തിൻ്റെ തിരക്കഥ കൈകാര്യം ചെയ്യുന്നതും വേദ സുനിലാണ്. ബിന്ദു സുനിൽ ജയന്തകുമാർ അമൃതേശ്വരി എന്നിവർ ചേർന്ന് ചിത്രവേദ റീൽസ് ജെകെആര്‍ ഫിലിംസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കേക്ക് സ്റ്റോറി'

Cake Story Movie: ഹിറ്റ് മേക്കറിൻ്റെ അടുത്ത ചിത്രം , കേക്ക് സ്റ്റോറിയുടെ തേൻ കനവിൻ ഇമ്പം തൂകി
Cake Story MovieImage Credit source: PR Team
arun-nair
Arun Nair | Updated On: 15 Apr 2025 11:58 AM

ഒരു പിടി ഹിറ്റ് ചിത്രങ്ങൾക്കു ശേഷം തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞ സംവിധായകൻ സുനിലിൻ്റെ പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യിലെ ഗാനം പുറത്തിറങ്ങി.സുനിലിൻ്റെ മകൾ വേദ സുനിലാണ് ‘കേക്ക് സ്റ്റോറി’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ 19-ന് തീയ്യേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ തിരക്കഥ കൈകാര്യം ചെയ്യുന്നതും വേദ സുനിലാണ്. ബിന്ദു സുനിൽ ജയന്തകുമാർ അമൃതേശ്വരി എന്നിവർ ചേർന്ന് ചിത്രവേദ റീൽസ് ജെകെആര്‍ ഫിലിംസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കേക്ക് സ്റ്റോറി’. നടൻ അശോകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പെം ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ് എന്നിവരും കേക്ക് സ്റ്റോറിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒപ്പം അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു എന്നിവരും ഒപ്പം ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നു. തമിഴ് താരം റെഡ്ഡിൻ കിൻസ്ലി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തിരക്കഥയും അഭിനയവും മാത്രമല്ല സുനിലിനൊപ്പം നാല് ചിത്രങ്ങളിൽ അസിസ്റ്റൻ്റ് ഡയറക്ടറായി വേദ പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ എഡിറ്ററായും വേദ പ്രവർത്തിച്ചിട്ടുണ്ട്. 12 മണിയും 18 വയസ്സും എന്നൊരു ചിത്രവും വേദ എഴുതിയിട്ടുണ്ട്.

കേക്ക് സ്റ്റോറിക്ക് പിന്നിൽ

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവർ ചേർന്നാണ്. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് എന്നിവർ ചേർന്നാണ് കേക്ക് സ്റ്റോറിക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണി റാഫേൽ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ എംഎസ് അയ്യപ്പൻ നായരാണ്. പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷയും ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാളയുമാണ് വിനായക് ശശികുമാർ, സന്തോഷ് വർമ്മ എന്നിവർ ചേർന്ന് വരികൾ എഴുതിയ ചിത്രത്തിൻ്റെ, കലാസംവിധാനം: സജീഷ് താമരശ്ശേരിയും വസ്ത്രാലങ്കാരം: അരുൺ മനോഹറും ചേർന്നാണ്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. കേക്ക് സ്റ്റോറിയുടെ അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടിയാണ് ഷാലു പേയാടാണ് സ്റ്റില്‍സ് നിർവ്വഹിക്കുന്നത്. ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം എന്നിവരാണ് അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്, പിആര്‍ഒ: ആതിര ദിൽജിത്ത്.