BTS V: അവന്‍ വിട പറഞ്ഞു, അക്കാര്യം ആര്‍മിയുമായി പങ്കിടുന്നു; ദുഃഖ വാര്‍ത്തയുമായി വി

Kim Taehyung's Dog Yeontan Passes Away: ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു യോന്റാന്‍. രണ്ട് ഹൃദയ ശസ്ത്രക്രിയകളും യോന്റാന് നടത്തിയിട്ടുണ്ട്. യോന്റാനുമൊത്ത് ചിലവഴിച്ച സമയങ്ങളിലെ ചില ചിത്രങ്ങളും വി പങ്കുവെച്ചിട്ടുണ്ട്.

BTS V: അവന്‍ വിട പറഞ്ഞു, അക്കാര്യം ആര്‍മിയുമായി പങ്കിടുന്നു; ദുഃഖ വാര്‍ത്തയുമായി വി

യോന്റാനും വിയും (Image Credits: Instagram)

Updated On: 

02 Dec 2024 19:50 PM

പ്രമുഖ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ സംഗീതജ്ഞനായ വിയുടെ വളര്‍ത്തുനായ യോന്റാന്‍ വിടപറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വി ഇക്കാര്യം ആര്‍മിയുമായി പങ്കുവെച്ചത്. ഡോഗ് സ്റ്റാര്‍സിലേക്കുള്ള യാത്രയായാണ് യോന്റാന്റെ വിയോഗത്തെ വി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇരുവരും തമ്മിലുള്ള ബന്ധത്തെ സ്മരിച്ചുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്. ആരാധകര്‍ യോന്റാന് നല്‍കിയ സ്‌നേഹത്തിന് വി നന്ദി അറിയിക്കുകയും ചെയ്തു.

‘ഞാന്‍ ഈ പോസ്റ്റ് എഴുതിന് പ്രധാന കാരണം, അടുത്തിടെ യോന്റാന്‍ നക്ഷത്രങ്ങളിലേക്ക് ഒരു നീണ്ട യാത്ര ആരംഭിച്ചു. നിങ്ങളോട് ഇക്കാര്യം എങ്ങനെ പറയുമെന്നതിനെ കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചു. പക്ഷെ യോന്റാനെ ഇത്രയധികം സ്‌നേഹിച്ച ആര്‍മിയുമായി അവന്റെ വിയോഗ വാര്‍ത്ത പങ്കിടണമെന്ന് എനിക്ക് തോന്നി. നിങ്ങള്‍ക്ക് യോന്റാനെ ഓര്‍ക്കാനും നക്ഷത്രങ്ങളില്‍ അവന് സന്തോഷം ആശംസിക്കാന്‍ സാധിച്ചാല്‍ ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒരിക്കല്‍ കൂടി അവരെ സ്‌നേഹിക്കുന്നുവെന്ന് പറയാന്‍ സാധിക്കുന്ന ഊഷ്മളമായ ഒരു വര്‍ഷാവസാനം നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നന്ദി,’ വി പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു യോന്റാന്‍. രണ്ട് ഹൃദയ ശസ്ത്രക്രിയകളും യോന്റാന് നടത്തിയിട്ടുണ്ട്. യോന്റാനുമൊത്ത് ചിലവഴിച്ച സമയങ്ങളിലെ ചില ചിത്രങ്ങളും വി പങ്കുവെച്ചിട്ടുണ്ട്.

Also Read: BTS Jin: ‘സോളോ കരിയറിന് വേണ്ടി ബാൻഡ് വിടില്ല, എന്റെ വേരുകൾ ഇവിടെയാണ്’; അഭ്യൂഹങ്ങൾ തള്ളി ബിടിഎസ് താരം ജിൻ

വി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒരു സുരക്ഷിതമായ യാത്ര നേരുന്നു യോന്റാന്‍, നക്ഷത്രങ്ങള്‍ക്കൊപ്പം നമ്മുടെ ചെറിയ നക്ഷത്രം, അവന്‍ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും, യോന്റാന്‍ ചെറിയ മാലാഖ ഉയരത്തില്‍ പറക്കുക, യഥാര്‍ത്ഥ താരം യോന്റാനായിരുന്നു, എന്ന് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

യൂട്യൂബ് ചാനലായ PIXID ല്‍ സംസാരിക്കുന്നതിനിടെ 2023ല്‍ തന്റെ നായയുടെ അനാരോഗ്യമാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് വി പറഞ്ഞിരുന്നു. യോന്റാന്റെ ഹൃദയത്തിന് അല്‍പം തകരാറുണ്ട്, രണ്ട് തവണ ശസ്ത്രക്രിയ നടത്തി. എന്നാല്‍ അത് രണ്ടും പരാജയപ്പെട്ടു. ഓരോ തവണ ശസ്ത്രക്രിയ പരാജയപ്പെടുന്നതിനിടെ അവന് മരണം സംഭവിക്കാമായിരുന്നു, എന്നാല്‍ അവന്റെ സ്‌നേഹം അവനെ ജീവനോടെ നിലനിര്‍ത്തിയെന്ന് വി പറഞ്ഞിരുന്നു.

Related Stories
Diya Krishna: ദിയ ഗര്‍ഭിണിയാണ്, അശ്വിന്റെ താടി കണ്ടാല്‍ അറിയാം; ചര്‍ച്ചകള്‍ മുറുകുന്നു
Pushpa 2 box office: ബോക്‌സോഫീസ് തകര്‍ക്കാന്‍ പുഷ്പ 2; അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് കോടികള്‍
Sobhita Dhulipala and Naga Chaitanya Pre-Wedding: നാഗചൈതന്യയുടെ വധു ശോഭിതയുടെ ഹൽ‍ദി ആഘോഷമാക്കി സാമന്ത; വൈറലായി ചിത്രങ്ങൾ
Vikrant Massey: ‘ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം’: 37ാം വയസ്സിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത് ഫെയ്‍ൽ’ നടൻ വിക്രാന്ത് മാസി
Prithviraj Sukumaran: ‘എന്താ ഇവിടെ’; സർപ്രൈസ് നൽകാൻ എമ്പുരാൻ സെറ്റിൽ പറന്നെത്തി സുപ്രിയ; വൈറലായി പൃഥ്വിയുടെ പ്രതികരണം
Manu Padmanabhan Nair: വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി; സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു
കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു