Bromance OTT: കാത്തിരിപ്പൊക്കെ ഇനിയെന്തിന് ബ്രോമാന്‍സ് ഒടിടിയിലെത്തുന്നു; ദാ ഇവിടെ കാണാം
Bromance OTT Release: അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരാണ് ബ്രോമാന്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ ബ്രോമാന്‍സ് ഒടിടിയിലേക്ക് എത്തുന്നു. ഏറെനാളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. തിയേറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ചിത്രം ഒടിടിയില്‍ എത്താന്‍ ഇനി അധിക നാളില്ല.
ബ്രോമാന്‍സ്
അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരാണ് ബ്രോമാന്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
മുഴുനീള ഫണ്‍ റൈഡ് ആണ് ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ സമ്മാനിച്ചത്. പ്രണയത്തിനേക്കാള്‍ സൗഹൃദത്തിന് വില കൊടുക്കുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബിന്റോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.




എവിടെ എന്ന് മുതല്‍?
ഏപ്രില്‍ മാസത്തില്‍ ബ്രോമാന്‍സ് ഒടിടിയില്‍ എത്തുമെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അല്ല അത് സംഭവിക്കുന്നത്, മെയ് 1 ന് ബ്രോമാന്‍സ് ഒടിടിയിലെത്തും. സോണി ലിവ് ആണ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.