5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Mathew Thomas : നടൻ മാത്യുവിൻ്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ബന്ധുവായ റിട്ട. അധ്യാപിക മരിച്ചു

Actor Mathew Thomas Family Car Accident : മാത്യുവിൻ്റെ ബന്ധുക്കൾ സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്

Actor Mathew Thomas : നടൻ മാത്യുവിൻ്റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ബന്ധുവായ റിട്ട. അധ്യാപിക മരിച്ചു
Mathew Thomas And Family
jenish-thomas
Jenish Thomas | Updated On: 15 May 2024 16:07 PM

കൊച്ചി : കുബളിങ്ങി നൈറ്റസ്, തണ്ണിർമത്തൻ ദിനങ്ങൾ ഫെയിം താരം മാത്യു തോമസിൻ്റെ മാതാപിതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അപകടത്തിൽ മാത്യുവിൻ്റെ ബന്ധുവായ റിട്ട. അധ്യാപിക മരിച്ചു. കൊച്ചയിൽ മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്.

ഇന്ന് മെയ് 15-ാം തീയതി ബുധനാഴ്ച പുലർച്ചെയാണ് അപകടം സംഭവിക്കുന്നത്. എറണാകുളം കോലഞ്ചേരി ശാസ്താംമുകളിൽ ദേശീയപാതയ്ക്ക് സമീപം നിർമാണം നടക്കുന്ന കാനയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽ മാത്യുവിൻ്റെ പിതാവ് ബിജു, സൂസൻ, മരിച്ച ബീനയുടെ ഭർത്താവ് സാജു എന്നിർക്ക് പരിക്കേറ്റു. ഇവർ മൂന്ന് പേരും കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാത്യുവിൻ്റെ സഹോദരൻ ജോൺ ആണ് വാഹനം ഓടിച്ചത്. സഹോദരന് പരിക്കൊന്നും സംഭവിച്ചില്ല. ഒരു മരണാന്തരച്ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തിരികെ മടങ്ങവെയാണ് അപകടം സംഭവിക്കുന്നത്. മാത്യുവിൻ്റെ പിതാവ് ബിജുവിൻ്റെ പിതൃസഹോദര പുത്രൻ്റെ ഭാര്യയാണ് അപകടത്തിൽ മരിച്ച ബീന.

കുബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു സിനിമയിലേക്കെത്തുന്നത്. തുടർന്ന് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ നായകനായി എത്തുകയും ചെയ്തു. ലിയോ എന്ന സിനിമയിലൂടെ വിജയിയുടെ മകനായി മാത്യു തമിഴിലും അരങ്ങേറ്റം കുറിച്ചു, ഏറ്റവും ഒടുവിൽ 100 കോടി ക്ലബിൽ ഇടം നേടിയ പ്രേമലു എന്ന ചിത്രത്തിൽ മാത്യു കാമിയോ വേഷത്തിലെത്തുകയും ചെയ്തു.