5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bougainvillea OTT : ഹോട്ട്സ്റ്റാർ ഒന്നുമല്ല; ബോഗയ്ൻവില്ല ഒടിടി സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം

Bougainvillea OTT Release Date And Platform : ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. അമൽ നീരദ് ഒരുക്കിയ സൈക്കോളജിക്കൽ ക്രൈം തില്ലർ ചിത്രമാണ് ബോഗയ്ൻവില്ല

Bougainvillea OTT : ഹോട്ട്സ്റ്റാർ ഒന്നുമല്ല; ബോഗയ്ൻവില്ല ഒടിടി സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം
ബോഗയ്ൻവില്ല സിനിമ പോസ്റ്റർ (Image Courtesy : Kunchacko Boban Facebook)
jenish-thomas
Jenish Thomas | Updated On: 29 Nov 2024 18:21 PM

കുഞ്ചാക്കോ ബോബൻ ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്രാഫ്റ്റ്മാൻ അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബോഗയ്ൻവില്ല. ഒക്ടോബർ 17ന് തിയറ്ററുകളിലേക്കെത്തിയ സൈക്കോളജിക്കൽ ക്രൈം തില്ലർ ചിത്രം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഫഹദ് ഫാസിലുമെത്തുന്നുണ്ട്. വമ്പൻ കളക്ഷൻ നേടിയില്ലെങ്കിലും ബോഗയ്ൻവില്ല ബോക്സ്ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് തിയറ്റർ വിട്ട ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോഗയ്ൻവില്ലയുടെ ഒടിടി (Bougainvillea OTT) അവകാശത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ ഒന്നും ഏത് പ്ലാറ്റ്ഫോം അമൽ നീരദ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ആ കാര്യത്തിൽ ഒരു ധാരണയായിരിക്കുകയാണ്.

ബോഗയ്ൻവില്ല ഒടിടി

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ബോഗയ്ൻവില്ലയുടെ ഒടിടി അവകാശത്തിനായി സമീപിച്ചുയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ റിപ്പോർട്ടുകൾ എല്ലാം തള്ളി കൊണ്ട് ജാപ്പനീസ് ടെക് വമ്പന്മാരായ സോണിയുടെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് ബോഗയ്ൻവില്ലയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി. അതേസമയം ചിത്രം എന്ന് സോണി ലിവിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡിസംബർ ആദ്യവാരം തന്നെ ചിത്രത്തെ ഓൺലൈനിൽ എത്തിക്കാനാകും സാധ്യത. ബോഗയ്ൻവില്ലയുടെ ഒടിടി വിൽപനയും റിലീസും സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിൻ്റെ അണിയറപ്രവർത്തകരിൽ നിന്നും സോണി ലിവിൻ്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. അതേസമയം ഡിസ്നി-സ്റ്റാർ നെറ്റ്വർക്കാണ് (നിലവിൽ റിലയൻസിൻ്റെ ഉടമസ്ഥതയിൽ) ബോഗയ്ൻവില്ലയുടെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യനെറ്റിലൂടെയാകും ബോഗയ്ൻവില്ലയുടെ ടെലിവിഷൻ സംപ്രേഷണം.

ALSO READ : Madanolsavam OTT : ഉറപ്പിച്ചു കഴിഞ്ഞു; മദനോത്സവം ഡിസംബറിൽ ഒടിടിയിൽ എത്തും

ബോഗയ്ൻവില്ല ബോക്സ്ഓഫീസ്

40 കോടിയോളം രൂപയാണ് ബോഗയ്ൻവില്ല ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിട്ടുള്ളത്. കേരള ബോക്സ്ഓഫീസിൽ നിന്നും ഏകദേശം 15 കോടിയിൽ അധികം അമിൽ നീരദ് ചിത്രം സ്വന്തമാക്കിട്ടുണ്ട്. 17 കോടിയാണ് ബോഗയ്ൻവില്ലയുടെ ഓവർസീസ് കളക്ഷൻ എന്നാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പങ്കുവെക്കുന്ന റിപ്പോർട്ട്. 20 കോടി രൂപയോളം വരും ചിത്രത്തിൻ്റെ ആകെ ബജറ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ബോഗയ്ൻവില്ല സിനിമ

ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേക ബോഗയ്ൻവില്ലയ്ക്കുണ്ട്. കൂടാതെ ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഒരു അമൽ നീരദ് ചിത്രത്തിൽ എത്തുന്നതും. ഇരുവർക്കും പുറമെ ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈം നോവലിസ്റ്റ് ലാജോ ജോസിനൊപ്പം അമൽ നീരദും ചേർന്നാണ് ബോഗയ്ൻവില്ലയുടെ രചന.അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദും വിനായക് ശശികുമാറും ചേർന്നാണ് ഗാനങ്ങളുടെ വരികൾ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. വിവേക് ഹർഷനാണ് എഡിറ്റർ. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈനർ.

സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.