Sridevi Death Real Reason: ‘പട്ടിണി കിടന്നു, പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്; ശ്രീദേവി മരണം സ്വയം വരുത്തി വച്ചത്’
Boney Kapoor Reveals Reason Behind Sridevi's Death:ശരീരഭംഗി നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റായിരുന്നു ശ്രീദേവി സ്വീകരിച്ചത് എന്നായിരുന്നു ബോണി പറയുന്നത്. പലദിവസങ്ങളിലും ശ്രീദേവി പട്ടിണി കിടക്കാറുണ്ടെന്നും അത് കാരണം പലപ്പോഴും ബോധരഹിതയായിട്ടുണ്ടെന്നാണ് അന്ന് ബോണി കപൂര്‍ പറഞ്ഞത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ശ്രീദേവി. മലയാളം മുതൽ ബോളിവുഡിൽ വരെ അഭിനയമികവ് കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ നടിയുടെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്തിനാകെ തീരാ നഷ്ടമായി മാറുകയായിരുന്നു. ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. ദുബായിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നീടങ്ങോട്ട് നടന്നത് വലിയ വിവാദങ്ങളായിരുന്നു. നടിയുടെ മരണത്തിൽ പലരീതിയിലുള്ള വ്യാഖ്യാനങ്ങൾ പുറത്തുവന്നു. കൊലപാതകം മുതല്‍ ആത്മഹത്യ വരെ ആരോപിക്കപ്പെട്ടു. ഇതിനിടെയിൽ ഭർത്താവ് ബോണി കപൂറിനെ 48 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. എന്നാൽ പിന്നീട് താരത്തിന്റെ മരണം ബാത്ത് ടബ്ബില്‍ വീണുള്ള അപകട മരണമാണെന്നും അസ്വാഭിവികമായൊന്നുമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
Also Read:ഷൈൻ ടോം ചാക്കോ കൊക്കെയ്ന്‍ കേസ്; കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍
ശ്രീദേവി മരിച്ച് അഞ്ച് വർഷത്തിനു ശേഷം ബോണി കപ്പൂർ നടത്തിയ തുറന്ന് പറച്ചിലുകളും ചര്‍ച്ചയായിരുന്നു. ശ്രീദേവി മരിക്കാൻ ഇടയാക്കിയ കാരണങ്ങളെ കുറിച്ചായിരുന്നു ബോണിയുടെ തുറന്നു പറച്ചിൽ. ശരീരഭംഗി നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റായിരുന്നു ശ്രീദേവി സ്വീകരിച്ചത് എന്നായിരുന്നു ബോണി പറയുന്നത്. പലദിവസങ്ങളിലും ശ്രീദേവി പട്ടിണി കിടക്കാറുണ്ടെന്നും അത് കാരണം പലപ്പോഴും ബോധരഹിതയായിട്ടുണ്ടെന്നാണ് അന്ന് ബോണി കപൂര്‍ പറഞ്ഞത്.
View this post on Instagram
വിവാഹത്തിനു ശേഷം പലപ്പോഴും ബോധം കെട്ട് വീണിരുന്നു. ബിപി വളരെ ലോ ആണെന്ന് ഡോക്ടര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ ശ്രീദേവി ഇതൊന്നും കാര്യമാക്കിയിരുന്നില്ലെന്നാണ് ബോണി കപൂര്‍ പറഞ്ഞത്. മരണശേഷം അനുശോചനം അറിയിക്കാനായി നാഗാര്‍ജുന വീട്ടിലേക്ക് വന്നിരുന്നുവെന്നും അന്ന് അദ്ദേഹം തന്നോട് ശ്രീദേവിയുടെ കഠിനമായ ഡയറ്റ് പിന്തുടര്‍ന്നതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.