Malaika Arora Father Suicide : ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു
Anil Arora Malaika Arora's Father Death : മുംബൈയിലെ വസതിയിൽ ആറാം നിലയിൽ നിന്നും ചാടിയാണ് അനിൽ അറോറ ആത്മഹത്യ ചെയ്തത്.
മുംബൈ : ബോളിവുഡ് താരം മലൈക അറോറയുടെ (Malaika Arora) പിതാവ് അനിൽ അറോറ ആത്മഹത്യ ചെയ്തു. നടിയുടെ പിതാവ് താമസിക്കുന്ന വസതിയിലെ കെട്ടടത്തിൻ്റെ മുകളിൽ നിന്നും എടുത്ത് ചാടിയാണ് ജീവനൊടുക്കിയത്ര. ആറാം നിലയിൽ നിന്നുമാണ് അനിൽ അറോറ എടുത്ത് ചാടിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണ് കണ്ടെത്തിട്ടില്ല. ഏറെ നാളായി മലൈകയുടെ പിതാവ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംഭവം സ്ഥലത്ത് മുംബൈ പോലീസിൻ്റെ ക്രൈം ബ്രാഞ്ച് സംഘമെത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യക്കുറിപ്പ് മറ്റ് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലയെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബി സ്വദേശിയായ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനുമായ അനിലിൻ്റെ ആദ്യ ഭാര്യ മലയാളിയായ ജോയ്സ് പോളികാർപ്പാണ്. ഈ ബന്ധത്തിലാണ് മലൈകയും നടി അമൃത അറോറയും ജനിക്കുന്നത്. തനിക്ക് 11 വയസുള്ളപ്പോൾ തൻ്റെ മാതാപിതാക്കൾ വിവാഹമോചിതിരായിയെന്ന് മലൈക 2022ൽ ഗ്രാസിയ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. തുടർന്ന് നടിയും തൻ്റെ സഹോദരിയും അമ്മയ്ക്കൊപ്പം താനെയിൽ നിന്നും ചേമ്പൂരിലേക്ക് താമസം മാറ്റി. എന്നിരുന്നാലും അനിലും ജോയ്സും തങ്ങൾക്ക് മക്കൾക്ക് വേണ്ടി ഇടയ്ക്ക് ഒത്തുച്ചേരാറുണ്ട്.
കഴിഞ്ഞ വർഷം 2023ൽ മലൈക തൻ്റെ പിതാവിനോടൊപ്പം മുംബൈയിലെ അശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം പിതാവിൻ്റെ അസുഖം എന്താണെന്ന് മലൈക വെളിപ്പെടുത്തിയിരുന്നില്ല.
Updating…