Jacqueline Fernandez: കത്രീനയോ ദീപികയോ അല്ല… ശ്രീലങ്കയിൽ കോടികളുടെ ദ്വീപ് സ്വന്തമാക്കിയ നടിയാര്?
Bollywood actress Jacqueline Fernandez: ഇന്ത്യയിലും പുറത്തുമായി ആഡംബര വാഹനങ്ങളും ബംഗ്ലാവുകളും പലരും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ ശ്രീലങ്കയിൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി.
പ്രശസ്തിയുടെയും പണത്തിന്റേയും ആഡംബരത്തിന്റേയും മാത്രം പാതയിലൂടെ ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരൾ. കോടികളുടെ ബാങ്ക് ബാലൻസും ആഡംബര ജീവിതവും ഫാഷനുമെല്ലാം അവരിൽ ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും കോടികൾ സ്വന്തമാക്കുന്ന ഇവർ പലതിനും വേണ്ടി കോടികൾ ചിലവാക്കുന്നത് പുതിയ കാര്യമല്ല.
ഇങ്ങനെ നേടുന്ന പണം വിവിധ രീതിയിലാണ് ഓരോരുത്തരും ചെലവാക്കുന്നത്. ഇന്ത്യയിലും പുറത്തുമായി ആഡംബര വാഹനങ്ങളും ബംഗ്ലാവുകളും പലരും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ ശ്രീലങ്കയിൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി.
അത് പക്ഷെ മുൻനിരയിലുള്ള ദീപിക പദുകോണോ ഐശ്വര്യ റായിയോ കത്രീനയോ ആലിയ ബട്ടോ അല്ലെന്നതാണ് ശ്രദ്ധേയം. ഹോളിവുഡിൽ പോലും സാന്നിധ്യ മറിയിച്ച പ്രിയങ്ക ചോപ്രയുമല്ല. പിന്നെ ആരാണെന്നതാണ് നിങ്ങൾ ചിന്തിക്കുന്നത്? ശ്രീലങ്കൻ വംശജയായ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ആണ് ആ ദ്വീപ് സ്വന്തമാക്കിയ താരം. ജാക്വലിൻ ഫെർണാണ്ടസിന്റെ അച്ഛൻ ശ്രീലങ്കക്കാരനും അമ്മ മലേഷ്യക്കാരിയുമാണ്.
2012-ലാണ് ജാക്വലിൻ ഫെർണാണ്ടസ് ശ്രീലങ്കയിലെ 3.5 കോടി രൂപ വിലയുള്ള ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രീലങ്കയുടെ തെക്കൻ തീരത്താണ് നാല് ഏക്കറുള്ള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം കാപ്റ്റൻ കുമാർ സംഗക്കാരയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപിനടുത്താണിത്. ഇവിടെ ഒരു വില്ല നിർമിക്കുന്നത് ജാക്വലിന്റെ സ്വപ്‌നമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിൽ ഒരു 5 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റും ജാക്വലിന് സ്വന്തമായുണ്ടെന്നാണ് വിവരം.
2009- ൽ അലാദിൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാക്വലിൻ ഫെർണാണ്ടസ് ഹൗസ്ഫുൾ, മർഡർ 2, കിക്ക്, റേസ് 2 ഉൾപ്പടെ 30 ൽ ഏറെ ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. സർക്കസ് ആണ് ജാക്വലിൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വെൽക്കം ടു ജി ജംഗിൾ, ഹൗസ് ഫുൾ 5 എന്നിവയാണ് ജാക്വലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.