5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sonakshi Sinha-Zaheer Iqbal: വീണ്ടുമൊരു താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്; നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Sonakshi Sinha-Zaheer Iqbal Marriage: സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

Sonakshi Sinha-Zaheer Iqbal: വീണ്ടുമൊരു താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്; നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു
Sonakshi Sinha And Zaheer Iqbal
neethu-vijayan
Neethu Vijayan | Published: 10 Jun 2024 13:08 PM

താരവിവാഹങ്ങൾ കൊട്ടിഘോഷിക്കുന്ന ബോളിവുഡിൽ നിന്ന് മറ്റൊരു താരവിവാഹ വാർത്ത കൂടി പുറത്തുവരുന്നു. നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു എന്നാണ് വാർത്ത. ഈ മാസം 23ന് മുംബൈയിൽ വെച്ചാണ് വിവാഹമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹക്ഷണപത്രവും പങ്കുവച്ചിട്ടുണ്ട്.

സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിലായി അഭിനയിച്ചത്. ബന്ധുക്കൾക്കുപുറമേ ഈ സീരീസിലെ സഹപ്രവർത്തകരെ ഒന്നടങ്കം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: കുതിച്ച് പാഞ്ഞ് ഗുരുവായൂര്‍ അമ്പലനടയില്‍; കേരള കളക്ഷന്‍ ഇങ്ങനെ

സൽമാൻ ഖാൻ നിർമ്മിച്ച് 2019ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാലിൻ്റെ സിനിമയിലെ അരങ്ങേറ്റം. ഡബിൾ എക്സ് എൽ, കിസി കാ ഭായ് കിസി കി ജാൻ തുടങ്ങിയ ചിത്രങ്ങളിലും സഹീർ വേഷമിട്ടിട്ടുണ്ട്. ഇതിൽ ഡബിൾ എക്സ് എൽ എന്ന ചിത്രത്തിൽ സോനാക്ഷി സിൻഹയും ഒരു പ്രധാനകഥാപാത്രമായിരുന്നു.

ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽ നിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.