5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Sonu Sood: വഞ്ചനാ കുറ്റം; നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലുധിയാന കോടതി

Bollywood Actor Sonu Sood: കോടതിയിൽ നിന്ന് നിരവധി സമൻസ് അയച്ചിട്ടും സോനു സൂദ് സാക്ഷിമൊഴി നൽകാൻ ഹാജരായില്ല. തുടർന്നാണ്, ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാമൻപ്രീത് കൗർ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിന്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 10-ന് നടക്കും.

Actor Sonu Sood: വഞ്ചനാ കുറ്റം; നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലുധിയാന കോടതി
Bollywood actor Sonu SoodImage Credit source: Facebook
neethu-vijayan
Neethu Vijayan | Updated On: 07 Feb 2025 08:21 AM

ലുധിയാന: വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സോനു സൂദിനെതിരെ (Sonu Sood) അറസ്റ്റ് വാറണ്ട് (arrest warrant) പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രാമൻപ്രീത് കൗറാണ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാനയിലെ അഭിഭാഷകരായ രാജേഷ് ഖന്ന നൽകിയ പരാതിയിലാണ് നടപടി. മോഹിത് ശുക്ല എന്നയാൾ 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. വ്യാജ നിക്ഷേപത്തിൽ പണം നിക്ഷേപിക്കാൻ ഇയാൾ പ്രേരിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സോനു സൂദിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജിന് ലുധിയാന കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 10-ന് നടക്കും.

കോടതിയിൽ നിന്ന് നിരവധി സമൻസ് അയച്ചിട്ടും സോനു സൂദ് സാക്ഷിമൊഴി നൽകാൻ ഹാജരായില്ല. തുടർന്നാണ്, ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാമൻപ്രീത് കൗർ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സോനു സൂദ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഫത്തേ ജനുവരി 10നാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സൈബർ മാഫിയയുടെ പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.