Honey Rose Case: നടിയെന്ന് മാത്രമെ പറഞ്ഞുള്ളു; തനിക്ക് അത്തരം വീക്ക്നെസ്സില്ല, പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ

തന്നെ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്ന ആൾക്കെതിരെയാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ നിരവധി കമൻ്റുകളും എത്തി

Honey Rose Case: നടിയെന്ന് മാത്രമെ പറഞ്ഞുള്ളു; തനിക്ക് അത്തരം വീക്ക്നെസ്സില്ല, പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂർ

Updated On: 

07 Jan 2025 14:10 PM

കൊച്ചി: ഹണീ റോസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. താൻ നടിയുടെ പേര് ഉദ്ദേശിച്ചിട്ടില്ലെന്നും ഉദ്ദേശിച്ചത് കുന്തീ ദേവിയെ ആണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. താൻ നടിയെന്ന് മാത്രമാണ് പറഞ്ഞതെന്നും ഞാൻ പറയാത്തത് ആളുകൾ വളച്ചൊടിക്കുകയാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. പലരും തന്നോട് നടിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് അത്തരത്തിൽ നടിമാരുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല എന്ന് മാത്രമല്ല തനിക്ക് അത്തരം വീക്ക്നെസ്സുകളുമില്ല.എനിക്ക് എൻ്റേതായ ഫ്രണ്ട്സ് എൻ്റേതായ മേഖല എന്നിവയുണ്ട്, മാർക്കറ്റിംഗിന് അവരെ ഉപയോഗിക്കാറുണ്ട്, അവർക്ക് അവരുടേതായ റെമ്യൂണറേഷനും കൊടുക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. നടിമാരെ പറ്റി പലർക്കും തെറ്റായ ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

ഞാൻ കുന്തീ ദേവിയെ ഉദ്ദേശിച്ച് പറഞ്ഞതിൽ സാമ്യം വന്നിരിക്കാം, തമാശ പോലെ എടുക്കണമെങ്കിൽ അങ്ങനെ എടുക്കാം അല്ലെങ്കിൽ അല്ലാതെയും എടുക്കാം. എൻ്റെ സ്റ്റാർ ജെമിനിയാണ് അത് ഡ്യുവൽ ക്യാരക്ടറാണ്. ഇതിൽ വ്യത്യസ്ത സ്വഭാവങ്ങളുണ്ടാവാം. ഞാൻ പറയുന്നത് സീരിയസായി എടുക്കേണ്ടവർക്ക് അങ്ങനെ എടുക്കാം അല്ലാത്തവർക്ക് അല്ലാതെയും എടുക്കാം- ബോബി ചെമ്മണ്ണൂർ പറയുന്നു.

തന്നെ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്ന ആൾക്കെതിരെയാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ നിരവധി കമൻ്റുകളും എത്തി. ഇതിന് പിന്നാലെയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം താരം പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള അശ്ലീല പണ്ഡിതർക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണീ റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

Related Stories
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ