5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Boby Chemmanur: ‘ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ

Boby Chemmanur Regret Over His Remarks: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ഖേദ പ്രകടനം. ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഐ ടി ആക്റ്റ് പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.

Boby Chemmanur: ‘ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ
ഹണി റോസ്, ബോബി ചെമ്മണ്ണൂർImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Jan 2025 21:42 PM

നടി ഹണി റോസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി വ്യവസായി ബോബി ചെമ്മണ്ണൂർ. തൻ്റെ പരാമർശം അവരെ വിഷമിപ്പിച്ചു എങ്കിൽ തീർച്ചയായും മാപ്പ് പറയാൻ തയ്യാറാണെന്നും റിപ്പോർട്ടറിനോട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. അതിൽ തനിക്ക് ഖേദമുണ്ടെന്നും അയാൾ പറഞ്ഞു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് താൻ മനപൂർവം വിചാരിച്ചിട്ടില്ലെന്നും തൻ്റെ പരാമർശം മോശമായി പോയെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അയാൾ കൂട്ടിച്ചേർത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ഖേദ പ്രകടനം. ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഐ ടി ആക്റ്റ് പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകിയത്.

പോലീസിൽ പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നുമായിരുന്നു ഹണി റോസ് വ്യക്തമാക്കിയത്. ഹണി റോസിന് പിന്തുണയുമായി നിരവിധ താരങ്ങളാണ് രം​ഗത്തെത്തുന്നത്. അതോടൊപ്പം അമ്മ സംഘടനയും പൂർണ്ണ പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

ALSO READ: എല്ലാവിധ നിയമസഹായവും നൽകും; ഹണി റോസിന് പൂർണ്ണ പിന്തുണയറിയിച്ച് ‘അമ്മ’ സംഘടന

അമ്മ സംഘടനയുടെ വാർത്താക്കുറിപ്പ്

“കുമാരി ഹണി റോസിന് പൂർണ്ണ പിന്തുണ”

ഞങ്ങളുടെ അംഗവും, മലയാള സിനിമയിലെ പ്രമുഖ അഭിനയത്രികൂടിയായ “കുമാരി ഹണിറോസിനെ” സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ” ഇതിനാൽ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പംതന്നെ പ്രസ്തുത വിഷയത്തിൽ “കുമാരി ഹണി റോസ്” നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും “അമ്മ” സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

“അമ്മ അഡ്ഹോക്ക് കമ്മിറ്റി“

ഹണി റോസിൻ്റെ ചിത്രം മോശമായ രീതിയിൽ തംബ്‌നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും നടി പരാതി നൽകിയിരുന്നു. ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടുകളും അതിനു ശേഷം പല വേദികളിലും തനിക്കുനേരെയുണ്ടായ അതിക്ഷേപ പരാമർശങ്ങളും ചൂണ്ടികാട്ടിയാണ് നടി പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് വസ്ത്രധാരണം ചൂണ്ടിക്കാട്ടി തനിക്കെതിരെ നിരന്തരം ദ്വയാർത്ഥപ്രയോഗങ്ങളും അസഭ്യപരാമർശവും നടത്തുന്നവർക്കെതിരെ ഹണി റോസ് രംഗത്തെത്തിയത്. ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെയാണ് തുടക്കത്തിൽ സമൂഹ മാധ്യമത്തിലൂടെ ഹണി എത്തിയത്.