Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട

Vlogger Helen Of Sparta Revealed Bad Experience: നാല് വർഷം മുമ്പേ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് ഹെലൻ ഓഫ് സ്പാർട്ട് തൻ്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. സീക്രട്ട് ഏജൻ്റെ (ബി​ഗ് ബോസ് താരം സായ് കൃഷ്ണ) പറഞ്ഞ വ്യക്തി താനാണെന്നും ധന്യ പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ പിഎ തന്നോട് ഇത്തരത്തിൽ പെരുമാറിയത് അദ്ദേഹം അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ലെന്നും ധന്യ വീഡിയോയിൽ പറയുന്നു.

Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട

ഹെലൻ ഓഫ് സ്പാർട്ട, ബോബി ചെമ്മണ്ണൂർ

Updated On: 

08 Jan 2025 20:23 PM

വ്യവസായി ബോബി ചെമ്മണ്ണൂരിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് യൂട്യൂബ് വ്ലോഗറായ ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ് രാജേഷ്). യൂട്യൂബിലും ഇൻസ്റ്റാ റീലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ പെൺകുട്ടിയാണ് ധന്യ. നാല് വർഷം മുമ്പേ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് ഹെലൻ ഓഫ് സ്പാർട്ട് തൻ്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. സീക്രട്ട് ഏജൻ്റെ (ബി​ഗ് ബോസ് താരം സായ് കൃഷ്ണ) പറഞ്ഞ വ്യക്തി താനാണെന്നും ധന്യ പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ പിഎ തന്നോട് ഇത്തരത്തിൽ പെരുമാറിയത് അദ്ദേഹം അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ലെന്നും ധന്യ വീഡിയോയിൽ പറയുന്നു.

‘നാല് വർഷം മുമ്പാണ് സംഭവം. ഒരു ദിവസം എനിക്ക് ബോബി ചെമ്മണ്ണൂരിൽ നിന്ന് ഒരു കോൾ വന്നു. കാഞ്ഞങ്ങാട് ഒരു പ്രോപർട്ടി ഉണ്ട് അതിൻ്റെ ഒരു കൊളാബ്രേഷൻ്റെയും പ്രമോഷൻ്റെയും വീഡിയോ ചെയ്യാനാണെന്നാണ് പറഞ്ഞത്. കോഴിക്കോട് വച്ച് അതിൻ്രെ കൂടുതൽ കാര്യങ്ങൾ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ പോയപ്പോ അദ്ദേഹത്തെ കാണാൻ പോയി. എന്റെ അച്ഛൻ അമ്മ, മാമൻ, അച്ഛൻ്റെ ഫ്രണ്ട്, ഡൂഡ് (സായ് കൃഷ്ണ) ഇത്രയും ആളുകൾ എന്നോടൊപ്പം വന്നിരുന്നു. ഏകദേശം പത്ത് പേരുണ്ടായിരുന്നു. അങ്ങനെ ആദ്യം ബോച്ചേയുടെ കോഴിക്കോടുള്ള ​ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവിടെവച്ച് എൻ്റെ പ്രായം പറഞ്ഞപ്പോൾ അദ്ദേഹം ഞാൻ പത്തിൽ പഠിക്കുന്ന കുട്ടിയാണെന്നാണ് കരുതിയതെന്നായിരുന്നും ബോച്ചേയുടെ മറുപടി. കുറച്ചു നേരം സംസാരിച്ചിട്ട് അവിടെ നിന്നും ഹൈലൈറ്റ് മാളിലേക്ക് പോയി.

അവിടെ കുറച്ച് വീഡിയോയും മറ്റ് ഷൂട്ടുകളുമൊക്കെ കഴിഞ്ഞ് ഞങ്ങൾ ആഹാരം കഴിക്കാനായി പോയി. ആ സമയം ബോച്ചേയുടെ പിഎ എന്നോട് പറഞ്ഞു ധന്യക്ക് കുറച്ച് കോമൺ സെൻസ് കാണിച്ചൂടെ ഇത്രയും ആളുകളെ കൂട്ടിയിട്ട് ആണോ ബോച്ചയെ കാണാൻ വരുന്നത്. ബോച്ചേനെ ആണ് കാണാൻ വരുന്നത് എന്ന് അറിഞ്ഞൂടെ എന്നായിരുന്നു അയാൾ പറഞ്ഞത്. എനിക്ക് ആദ്യം അതിൻ്റെ ഉദ്ദേശം മനസ്സിലായിരുന്നില്ല. ഞാൻ അതിനിപ്പോ എന്താണെന്നാണ് ചോദിച്ചത്. ഞാൻ ഒറ്റ്ക്ക് യാത്ര ചെയ്യുന്ന ഒരാളല്ല. എന്റെ കൂടെ എപ്പോഴും ആരേലും ഉണ്ടാവും.

എന്നാൽ സംഭവത്തിൽ ഡൂഡ് ഇടപ്പെട്ടു. അയാളോട് സായ് കുറച്ച് ദേഷ്യത്തോടെ തന്നെയാണ് അന്ന് പെരുമാറിയത്. ബോച്ചയല്ല ആരാണേലും നിൻ്റെ കരണം അടിച്ച് പൊട്ടിക്കും എന്ന് ശബ്ദത്തിൽ പറഞ്ഞപ്പോൾ അയാൾ സായിയുടെ കൈയ്യിൽ പിടിച്ചിട്ട് താൻ അങ്ങനെയല്ല പറഞ്ഞതെന്ന് പറഞ്ഞുകൊണ്ട് പോയി. അവിടെ നടന്ന സംഭവം എന്താണെന്ന് എന്നോട് സായ് പറഞ്ഞതുമില്ല. എനിക്ക് വിഷമം ആകുമെന്ന് കരുതിയാവാം. എന്നെ വിളിച്ചകാര്യത്തിൽ അവിടെ യാതൊരു വിധ ചർച്ചയും നടന്നില്ല. മറന്നുപോയതാവാം എന്നാണ് ആദ്യം കരുതിയത്.

എൻ്റെ അറിവിൽ മറ്റൊരാൾക്കും മോശമായൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി ബോച്ചേയുടെ ഭാ​ഗത്തുനിന്ന് ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ അയാളുടെ പി എയുടെ ഭാ​ഗത്ത് നിന്നാണ് ഉണ്ടായത്. അതൊരിക്കലും ബോച്ചെ അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ല. പിഎയോട് ബോച്ചെ പറായാതെ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അയാളുടെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുന്നത്. അയാൾ മനപൂർവം ബോച്ചയെ അപമാനിക്കാൻ പറഞ്ഞതാണോ എന്നും എനിക്കറിയില്ല. എന്നെങ്കിലും അയാളെ കണ്ടാൽ ഞാൻ കൊല്ലും എൻ്റെ കൈയ്യിൽ കിട്ടും…’ എന്നാണ് ധന്യ യൂട്യൂബിൽ പറയുന്നത്.

Related Stories
Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
Honey Rose: ‘ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല; നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്’; ഹണി റോസ്
P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
P Jayachandran: ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു
Gopi Sundar: ‘ഒരു പണി വരുന്നുണ്ടവറാച്ചാ’; മുന്നറിയിപ്പുമായി ​ഗോപി സുന്ദർ
Rima Kallingal: ‘ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പിടുക; ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നുവെന്ന് ഓർക്കേണ്ടതില്ല’; റിമ കല്ലിങ്കൽ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ