Unnikannan Mangalam Dam: ‘ഞാൻ അണ്ണാവെ കാണാൻ പോവാ..; ലക്ഷ്യം വിജയെ കാണുക, കാൽനടയാത്രയുമായി ഉണ്ണിക്കണൻ മംഗലം ഡാം
Blogger Unnikannan Mangalam Dam: മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ ചെന്നൈയ്യിലേക്ക് പോകുന്നത്. ജനുവരി ഒന്നിന് രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര ആരംഭിച്ചത്. ലക്ഷ്യം എന്താണോ അത് സാധിച്ചിട്ടേ തിരികെ കേരളത്തിലേക്ക് വരികയുള്ളൂവെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. വിജയ്‌യുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കഴുത്തിലണിഞ്ഞും കൈയിൽപ്പിടിച്ചുമാണ് 33-കാരനായ ഉണ്ണിക്കണ്ണന്റെ കാൽന്നട യാത്ര.
ഉണ്ണിക്കണൻ മംഗലം ഡാം.. ഈ ബ്ലോഗറെ അറിയാത്തവർ ചുരുക്കമാണ്. കടുത്ത വിജയ് ആരാധകനായ ഉണ്ണിക്കണൻ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ഇഷ്ടതാരത്തെ നേരിൽക്കാണുക, ഒപ്പംനിന്ന് ഫോട്ടോയെടുക്കുക ഇതൊക്കെ ഏതൊരു ആരാധകന്റെയും സ്വപ്നമാണ്. ഇത്രതന്നെയൊള്ളൂ ഉണ്ണിക്കണൻ്റെയും ആഗ്രഹം. അതിനു വേണ്ടി കുറെയധികം പരിശ്രമിച്ച ഒരാധകനാണ് ഉണ്ണിക്കണൻ. ഇപ്പോഴിതാം ഈ ആഗ്രഹം നിറവേറ്റുന്നതിനായി മറ്റൊരു സാഹസത്തിനൊരുങ്ങിയിരിക്കുകയാണ് ഉണ്ണിക്കണൻ. ചെന്നൈ വരെ കാൽന്നടയായി യാത്ര ചെയ്ത് വിജയെ കാണാനാണ് തീരുമാനം. ജനുവരി ഒന്ന് മുതൽ യാത്ര ആരംഭിച്ചുക്കഴിഞ്ഞു.
പാലക്കാട് മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ ചെന്നൈയ്യിലേക്ക് പോകുന്നത്. ജനുവരി ഒന്നിന് രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര ആരംഭിച്ചത്. ലക്ഷ്യം എന്താണോ അത് സാധിച്ചിട്ടേ തിരികെ കേരളത്തിലേക്ക് വരികയുള്ളൂവെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് യാത്ര തുടരുന്നത്. തണുപ്പും മഴയും കാരണം ജലദോഷം ഉണ്ട്. നടന്നിട്ട് കാലിന് വേദന വന്നും. എന്നാലും ലക്ഷ്യമാണ് വലുത്. അത് സാധിച്ചിട്ടേ തിരികെ വരൂ. എത്ര സങ്കടം വന്നാലും നല്ലൊരു ദിവസം നമ്മുടെ മുന്നിൽ എത്തും എന്നാണ് ഉണ്ണിക്കണൻ വീഡിയോയിൽ പറയുന്നത്.
‘നമ്മൾ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് എളുപ്പത്തിൽ ജയിക്കുന്നതല്ല, അതിന് വേണ്ടി കഠിന പ്രയത്നം ചെയ്താൽ നമ്മൾ വിജയിക്കും. അക്കാര്യത്തിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥം. അമ്മയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും യാത്ര തുടങ്ങിയത്’, എന്ന് മുമ്പ് ഉണ്ണിക്കണ്ണൻ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജയിയെ കാണണമെന്ന ഒറ്റ ലക്ഷ്യവുമായി ഉണ്ണിക്കണ്ണൻ നടക്കാൻ തുടങ്ങിയിട്ട് ഏകദേശം ഏഴ് വർഷത്തോളമായിട്ടുണ്ട്.
ഇപ്പോൾ വിജയ്‌യുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കഴുത്തിലണിഞ്ഞും കൈയിൽപ്പിടിച്ചുമാണ് 33-കാരനായ ഉണ്ണിക്കണ്ണന്റെ കാൽന്നട യാത്ര ആരംഭിച്ചിരിക്കുന്നത്. മുമ്പ് പലതവണ വിജയ് യെ അടുത്തുകാണാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഉണ്ണിക്കണ്ണന് കഴിഞ്ഞിട്ടില്ല. അടുത്തിടെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ അയാൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. കൂടാതെ ആഗ്രഹം സാധിക്കുന്നത് വരെ തൻ്റെ മുടിയും താടിയും വെട്ടില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 137K ഫോളോവേഴ്സ് ഉള്ള ബ്ലോഗറാണ് ഉണ്ണിക്കണൻ. അദ്ദേഹത്തിൻ്റെ അക്കൗണ്ടിലൂടെ വിജയുടെ കടുത്ത ആരാധകനാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. തന്റെ ഒരേയൊരു ലക്ഷ്യവുമായാണ് ഉണ്ണിക്കണ്ണൻ ഇപ്പോൾ മംഗലം ഡാം മുതൽ ചെന്നൈ വരെ യാത്ര ആരംഭിച്ചിരിക്കുന്നത്.