5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blackpink: ബ്ലാക്ക്പിങ്ക് പിരിയുമോ? ആരാധകരുടെ ചോദ്യത്തിന് തൊട്ടും തൊടാതെയും ഉത്തരം നൽകി റോസ്

Blackpink Rose About Band Disbanding: ബ്ലാക്ക്പിങ്ക് പിരിച്ചുവിടാൻ തീരുമാനിച്ചത് കൊണ്ടാണോ അംഗങ്ങളെല്ലാം സോളോ കരിയറിൽ ശ്രദ്ധ കൊടുക്കുന്നത് എന്നാണ് ആരാധകരുടെ സംശയം.

Blackpink: ബ്ലാക്ക്പിങ്ക് പിരിയുമോ? ആരാധകരുടെ ചോദ്യത്തിന് തൊട്ടും തൊടാതെയും ഉത്തരം നൽകി റോസ്
ജിസൂ, ലിസ, റോസ്, ജെന്നി (Image Credits: Blackpink X)
nandha-das
Nandha Das | Updated On: 24 Nov 2024 19:55 PM

കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് പോലെ തന്നെ ലോക പ്രശസ്ത ബാൻഡാണ് ബ്ലാക്ക്പിങ്ക്. ലോകത്തിലെ ഏറ്റവും വലിയ ഗേൾ ബാൻഡായി ഇവർ അറിയപ്പെടുന്നു. ജിസൂ, ജെന്നി, റോസ്, ലിസ എന്നിങ്ങനെ നാല് അംഗങ്ങളുള്ള ഈ ബാൻഡിൽ ലീഡർ ഇല്ല എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 2016-ൽ കൊറിയൻ സംഗീത ലോകത്ത് ചുവടുവെച്ച ബ്ലാക്ക്പിങ്ക് സ്വന്തമാക്കിയത് ചില്ലറ നേട്ടങ്ങൾ ഒന്നുമല്ല.

നിലവിൽ ബ്ലാക്ക്പിങ്കിലെ അംഗങ്ങളെല്ലാം തങ്ങളുടെ സോളോ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാട്ടിന് പുറമെ ചിലർ അഭിനയത്തിലും ചുവടുവെച്ചിട്ടുണ്ട്. ജിസൂ നേരത്തെ തന്നെ അഭിനയത്തിലേക്ക് കടന്നിരുന്നു. പ്രശസ്ത കൊറിയൻ ഡ്രാമ ‘സ്നോഡ്രോപ്പി’ൽ ജിസൂ ആണ് നായികാ വേഷത്തിൽ എത്തിയത്. ഇവർക്ക് പുറമെ ലിസ ‘ദി വൈറ്റ് റോസ് സീസൺ 3’യിലും, ജെന്നി ‘ദി ഐഡൽ’-ലും അഭിനയിച്ചു. റോസ് നിലവിൽ സംഗീതത്തിന് തന്നെയാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബ്രൂണോ മാഴ്‌സും റോസും ചേർന്ന് പുറത്തിറക്കിയ ‘ആപ്പറ്റ്’ എന്ന ഗാനം ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാമതാണ്. ഇത് നിരവധി അവാർഡുകളും വാരിക്കൂട്ടി.

അതേസമയം, ബ്ലാക്ക്പിങ്കിന്റെ പിരിച്ചുവിടലാണ് ഇപ്പോൾ കൊറിയൻ സംഗീത ലോകത്തെ പ്രധാന ചർച്ച. ബ്ലാക്ക്പിങ്ക് പിരിച്ചുവിടാൻ തീരുമാനിച്ചത് കൊണ്ടാണോ അംഗങ്ങളെല്ലാം സോളോ കരിയറിൽ ശ്രദ്ധ കൊടുക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. ബ്ലാക്ക്പിങ്കിന്റെ ആരാധകർ ‘ബ്ലിങ്ക്സ്’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഓരോ അംഗങ്ങളുടെയും ആരാധകർക്ക് പ്രത്യേക പേരുകളുണ്ട്. ലിസയുടെ ആരാധകർ ലില്ലീസ് എന്നും, ജെന്നിയുടെ ആരാധകർ ജെൻസ്റ്റെർസ്, ജിസൂവിന്റെ സോയാസ്, റോസിന്റെ റോസനേറ്റേഴ്‌സ് എന്നും അറിയപ്പെടുന്നു. ഇതെല്ലാമാണ് അവർ വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ, ഇപ്പോഴിതാ വിഷയത്തിൽ റോസ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. അംഗങ്ങൾ സോളോ കരിയറിനെ കുറിച്ച് നീണ്ട ചർച്ചകൾ നടത്തിയെന്നും, ബാൻഡ് പിരിച്ചുവിടേണ്ടെന്ന് തന്നെയാണ് തീരുമാനമെന്നും റോസ് അറിയിച്ചു. ഇപ്പോൾ വ്യക്തിഗത താല്പര്യങ്ങൾക്ക് മുൻഗണ നൽകി, പിന്നീട് അവസരം ലഭിക്കുമ്പോൾ ഒരുമിച്ച് സംഗീതം ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി

“സോളോ കരിയർ അനുഭവം എങ്ങനെയെന്ന് പര്യവേക്ഷണം ചെയുന്നതിനിടയ്ക്ക് ബ്ലാക്ക്പിങ്ക് പിരിച്ചുവിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നോ” എന്ന ന്യൂയോർക്ക് ടൈംസിന്റെ ചോദ്യത്തിന് റോസ് നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു: “തീർച്ചയായും ഇപ്പോൾ വ്യക്തിപരമായി ഞങ്ങൾക്ക് ഓരോരുത്തർക്കും എന്താണ് വേണ്ടതെന്ന് ചിന്തിക്കുന്ന ഒരു സമയമാണ്. നിങ്ങൾക്കറിയാവുന്നത് പോലെ ഞങ്ങൾ നാല് പേരുടെ ഒരു ഗ്രൂപ്പാണ്. നമ്മൾ എന്ത് ആഗ്രഹിച്ചാണോ ഇങ്ങോട്ട് വന്നത് അതെ കുറിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനം അല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയായിരുന്നു. ബ്ലാക്ക്പിങ്ക് ഞങ്ങൾക്ക് പ്രധാനമാണ്. ഒരുപാട് ഇഷ്ടമാണ്. എന്നാൽ, ഇത് ആരോഗ്യകരമായ രീതിയിൽ തുടരുന്നതിനും, ദീർഘകാലാടിസ്ഥാനത്തിൽ ആ അഭിനിവേശം നിലനിർത്തുന്നതിനും, നമുക്ക് വ്യക്തിപരമായ താല്പര്യങ്ങളും നിറവേറ്റതുണ്ടെന്നാണ് ഞങ്ങൾ മനസിലാക്കിയത്. കുറച്ച് കാലത്തേക്ക് ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ ശേഷം, വീണ്ടും ഒന്നിച്ചു മടങ്ങിവരാൻ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.” റോസ് പറഞ്ഞു.

അതേസമയം, ബ്ലാക്ക്പിങ്ക് അടുത്തവർഷം വീണ്ടും ഒന്നിക്കുമെന്നും, പുതിയ സംഗീതം ഇറക്കുമെന്നും റോസ് അഭിമുഖത്തിനിടയിൽ പറഞ്ഞു. ‘ഞങ്ങൾ ലോക പര്യടനത്തിന് തയ്യാറാണ്’ എന്നും റോസ് ആരാധകരെ അറിയിച്ചു.

Latest News