L2: Empuraan: ‘സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’; എമ്പുരാന്‍ ഇനി കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
BJP State President Rajeev Chandrasekhar Says he will not Watch Empuraan: എന്നാൽ നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ എമ്പുരാന്‍ ഇനി കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇനി കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫർ കണ്ടിരുന്നുവെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ എമ്പുരാന്‍ ഇനി കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയുടെ നിർമ്മാതാക്കൾ തന്നെ ചിത്രത്തിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും തനിക്ക് മനസ്സിലായെന്നും മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്നും തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റുന്നതായി അറിയിച്ചത്. ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും മാറ്റുന്നത്. ഇതിനു ശേഷം റി എഡിറ്റഡ് ചെയ്ത പതിപ്പ് വീണ്ടും സെൻസർ ബോർഡ് കാണണമെന്നാണ് നിയമം. ഇതൊക്കെ കഴിഞ്ഞ് സിനിമയുടെ റി എഡിറ്റിങ് പതിപ്പ് വ്യാഴാഴ്ച തിയറ്ററിൽ എത്തും.
എന്നാൽ ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും വിവാദം തീര്‍ന്നിട്ടില്ല. ചിത്രത്തിനെതിരായ വിമർശനം ഇപ്പോഴും നടക്കുകയാണ്. അതിനിടെ, മാർച്ച് 27 ന് ചിത്രം തീയറ്ററുകളിൽ എത്തിയ ചിത്രം 48 മണിക്കൂര്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിൽ എത്തി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.