5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Controversy – K Surendran: ‘ഇനി എംപുരാനല്ല വെറും ‘എംബാം’പുരാൻ’; പരിഹസിച്ച് കെ സുരേന്ദ്രൻ

Empuraan Controversy - K Surendran: ചിത്രത്തിലെ പ്രമേയവുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങൾ. എമ്പുരാൻ കള്ളങ്ങൾ പ്രചരിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ അപമാനിക്കുകയും ചെയ്തുവെന്നാണ് സംഘപരിവാറിന്റെ ആരോപണം. അതേസമയം എമ്പുരാന് പിന്തുണയുമായി മറ്റ് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

Empuraan Controversy – K Surendran: ‘ഇനി എംപുരാനല്ല  വെറും ‘എംബാം’പുരാൻ’; പരിഹസിച്ച് കെ സുരേന്ദ്രൻ
nithya
Nithya Vinu | Published: 30 Mar 2025 18:22 PM

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ചിത്രത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഫെയ്സ്ബുക്കിലൂടെയായിരുന്നു പരിഹാസം. ഇനി കാണുന്നത് എമ്പുരാനല്ലെന്നും വെറും ‘എംബാം’പുരാൻ ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാൻ… ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ|
ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||എന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പ്.

അതേസമയം വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും ഷെയർ ചെയ്തിരുന്നു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എമ്പുരാൻ. വിവാദങ്ങൾക്കിടയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. റിലീസ് ചെയ്ത വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടി. ചിത്രത്തിലെ പ്രമേയവുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങൾ. ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുക തുടങ്ങി നിരവധി വിവാദ രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമ കള്ളങ്ങൾ പ്രചരിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ അപമാനിക്കുകയും ചെയ്തുവെന്നാണ് സംഘപരിവാറിന്റെ ആരോപണം. അതേസമയം എമ്പുരാന് പിന്തുണ അറിയിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രമുഖരും രംഗത്തെത്തി.