5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan Controversy: ‘സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍

Adv. B Gopalakrishnan Insulting Supriya Menon:പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ എന്നാണ് ​ഗോപാലകൃഷ്ണൻ പറയുന്നത്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

L2 Empuraan Controversy: ‘സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍
ബി ഗോപാലകൃഷ്ണന്‍, മല്ലിക സുകുമാരൻ, സുപ്രിയ മേനോൻ Image Credit source: social media
sarika-kp
Sarika KP | Published: 31 Mar 2025 14:19 PM

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുനാൻ ചിത്രവുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാ​ദങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ മല്ലിക സുകുമാരനെയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയെയും അധിക്കേഷിപ്പിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ എന്നാണ് ​ഗോപാലകൃഷ്ണൻ പറയുന്നത്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. മരുമകൾ നേരത്തെ ഒരു പോസ്റ്റ് ഇട്ടതിൽ തരത്തില്‍ കളിക്കെടായെന്നാണ് പറഞ്ഞത്. ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിഅമ്മ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം തങ്ങൾക്ക് പറയാനുള്ളത് എന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

Also Read:‘മെസ്സേജ് അയച്ചത് മമ്മൂട്ടി മാത്രം, പൃഥ്വി അടുത്ത സിനിമയുടെ തിരക്കഥ വായിച്ച് കൊണ്ടിരിക്കുന്നു’; പ്രതികരിച്ച് മല്ലിക സുകുമാരൻ

ഇതിനു പുറമെ ചിത്രത്തിനെ അനുകൂലിച്ച് രം​ഗത്ത് എത്തിയ മന്ത്രി ശിവൻ കുട്ടിയും, സിപിഐ നേതാവ് ബിനോയ്‌ വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കർമാരുടേതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മാർച്ച് 27-നാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം ഇറങ്ങിയതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പല ഭാ​ഗത്ത് നിന്നും ഉയർന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആരോപണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ 17 ഭാ​ഗങ്ങൾ വെട്ടിമാറ്റി.

ഇതിനിടെയിൽ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അതേസമയം എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയറ്ററുകളിൽ എത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്.