Binu Pappu: ‘കഞ്ഞി എടുക്കട്ടേ’ എന്നത് തരുണിന്റെ ഐഡിയ, ലാൽ സാർ എങ്ങനെ എടുക്കുമെന്ന് ടെൻഷൻ ഉണ്ടായിരുന്നു’; ബിനു പപ്പു
Binu Pappu About Mohanlal:വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹൻലാൽ തന്നെ സജസ്റ്റ് ചെയ്തതാണെന്നാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു പറയുന്നത്.

ഏപ്രിൽ 25 മുതൽ മോഹൻലാൽ ആരാധകർക്ക് സന്തോഷത്തിലാണ്. തങ്ങളുടെ പഴയ ലാലേട്ടൻ തിരിച്ചെത്തിയെന്നാണ് തുടരും കണ്ട് പ്രേക്ഷകർ പറയുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം ഗംഭീര പ്രതികരണം നേടികൊണ്ട് സൂപ്പർ ഹിറ്റിലേക്ക് കുതിച്ചുയരുകയാണ്. സിനിമ കണ്ട് പുറത്തിറങ്ങുന്ന് ഓരോ പ്രേക്ഷകനും പറയാനുള്ളത് നല്ലത് മാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് നടൻ ബിനു പപ്പു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിച്ച ബിനു പപ്പു.
സിനിമയിൽ ആരാധകരെ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉണ്ട്. ഇതിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒന്നായിരുന്നു മോഹൻലാലിൻറെ സെൽഫ് ട്രോൾ ഡയലോഗുകൾ. വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹൻലാൽ തന്നെ സജസ്റ്റ് ചെയ്തതാണെന്നാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു പറയുന്നത്. കൗമുദി മൂവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ചിത്രത്തിൽ നടി ശോഭനയെ കൊണ്ട് ‘കഞ്ഞി എടുക്കട്ടേ’ എന്ന് ചോദിപ്പിച്ചത് സംവിധായകൻ തരുൺ മൂർത്തിയായിരുന്നുവെന്നും ഒരു ട്രോൾ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബിനു പപ്പു പറയുന്നു. എന്നാൽ മോഹൻലാൽ ഇത് എങ്ങനെ എടുക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആഹാ ഇത് കൊള്ളാമല്ലോ എന്നാണ് ലാലേട്ടൻ പറഞ്ഞതെന്നും അപ്പോഴാണ് തനിക്കും തരുണിനും ആശ്വാസമായതെന്നും ബിനു പറയുന്നു.
ഈ സമയത്താണ് ലാലേട്ടൻ നമ്മുക്ക് ആ ‘വെട്ടിയിട്ട വാഴത്തണ്ട്’ ഡയലോഗ് കൂടെ ചേർത്താലോ എന്ന് ചോദിച്ചത്. തങ്ങൾ അത് പ്രതീക്ഷിച്ചില്ലെന്നും സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യമാണെന്നും ബിനു പപ്പു പറഞ്ഞു.
അതേസമയം, മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണ് തുടരും. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ബുക്കിംങിൽ വൻ വർധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. പ്രധാന നഗരങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളും വാരാന്ത്യത്തിലേക്ക് ഇപ്പോഴേ ഹൗസ് ഫുള്ളായി കഴിഞ്ഞു. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിൽ നായിക കഥാപാത്രം. ഇവർക്കുപുറമെ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.