Soubin Shahir: 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന് പൂട്ട്‌?

Soubin Shahir Tax Fraud: പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു വലിയ കളക്ഷൻ നേടിയ ചിത്രമായിട്ടും മഞ്ഞുമ്മേൽ ബോയ്സിൻ്റെ വരുമാനം മറച്ചുവച്ചു

Soubin Shahir: 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന് പൂട്ട്‌?

Soubin Shahir | Credits: Social Media

Updated On: 

29 Nov 2024 11:19 AM

കൊച്ചി:  പറവ ഫിലിംസിൻ്റെ കൊച്ചി ഓഫീസിൽ നടന്ന ഐടി റെയ്ഡിൽ ‘മഞ്ഞമ്മൽ ബോയ്സ്’ എന്ന സിനിമയുടെ വരുമാനവുമായി ബന്ധപ്പെട്ട് 40 കോടി രൂപയുടെ നികുതി വെട്ടിപ്പ്  കണ്ടെത്തി. പരിശോധന അവാസാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചിത്രം നിർമ്മിച്ച പ്രൊഡക്ഷൻ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വരുമാനത്തിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. കേരളത്തിനകത്തും പുറത്തുമായി 140 കോടി രൂപയാണ് ചിത്രം നേടിയത്. വരവുചെലവ് രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ഇൻകം ടാക്സ് അധികൃതർ പറയുന്നു.

140 കോടി രൂപയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മേൽ ബോയ്സ്. അതിൽ 40 കോടി രൂപ വരുമാനം മറച്ചുവച്ചെന്നും കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടായതായും കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തേക്കും. സൗബിൻ്റെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയാണ് പറവ. ഏഴ് സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ALSO READ: Soubin Shahir Raid : നടൻ സൗബിൻ ഷാഹിറിൻ്റെ ഓഫീസിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

അതേസമയം മഞ്ഞുമ്മൽ ബോയ്സ്’ വിതരണത്തിനെത്തിച്ച ഡ്രീം ബിഗ് ഫിലിംസും പരിശോധിക്കാൻ സാധ്യതയുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള അനധികൃത സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട് . ഫണ്ടുകളുടെ ഉറവിടം  പരിശോധിക്കുകയാണ്. പറവ ഫിലിംസിനും ഡ്രീം ബിഗ് ഫിലിംസിനും ഈ സ്ഥാപനം ഫണ്ട് നൽകിയതായി റിപ്പോർട്ടുകളുണ്ട്. പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.

സിനിമാ മേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. പരാതിയെ തുടർന്ന് സിനിമാ നിർമ്മാണ കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ എന്നയാളാണ് സൗബിന് ഷാഹിറിനും ‘മഞ്ഞുമ്മേല് ബോയ്സ്’ നിര്മ്മാതാക്കൾക്കുമെതി കേസ് ഫയല് ചെയ്തത്.

ഏഴ് കോടി രൂപ മുടക്കിയ സിറാജിനെ പറവ ഫിലിംസിന്റെ നിര്മ്മാതാക്കൾ തന്നെ വഞ്ചിച്ചെന്നാണ് ആരോപണം. ലാഭത്തിന്റെ വിഹിതം നൽകുകയോ നിക്ഷേപം നൽകുകയോ ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയിരുന്നു. രേഖകൾ പോലീസ് ശേഖരിക്കുകയും തുടർന്ന് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

‘മഞ്ഞുമ്മൽ ബോയ്സിനെ’ ചുറ്റിപ്പറ്റിയുള്ള വിവാദം

22 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണ ചിലവെന്നാണ് നിർമ്മാതാക്കൾ ആദ്യം അവകാശപ്പെട്ടത്. എന്നാൽ യഥാർത്ഥ ചിലവ് 18.65 കോടി രൂപ മാത്രമാണെന്ന് പിന്നീട് കണ്ടെത്തി. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായെന്ന് പറഞ്ഞ് നിർമ്മാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. സിറാജിന് നിക്ഷേപം തിരികെ നൽകിയില്ല.

ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം വിഹിതം നൽകാമെന്ന് നിർമ്മാതാക്കൾ സിറാജിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ചിത്രം വിജയിച്ചിട്ടും ഒന്നും നൽകിയില്ല. നിർമ്മാതാക്കളുടെ തട്ടിപ്പിലൂടെ സിറാജിന് 47 കോടി രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ